ശംഖുംമുഖം: വിമാനത്താവളത്തിലെ വ്യോമസേന താവളത്തില്‍ െചെനീസ് നിര്‍മിത കളിപ്പാട്ട ഡ്രോണ്‍ പറന്നുവീണ സംഭവവുമായി ബന്ധപ്പെട്ട് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച ശ്രീകാര്യം സ്വദേശി നൗഷാദിനെ വീണ്ടും ചോദ്യം ചെയ്യംു. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും മിലിറ്ററി, എയര്‍ഫോഴ്സ് എന്നിവരുടെ ഇൻറലിജന്‍സ് വിഭാഗവുമാണ് വീണ്ടും ചോദ്യം ചെയ്യുക. സംഭവത്തെക്കുറിച്ച് വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണ ഏജൻസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവ സമയത്ത് വ്യോമസേന താവളത്തിൽ സേനയുടെ രണ്ട് ആവ്റോ വിമാനങ്ങൾ പാർക്ക് ചെയ്തിരുന്നു. വിമാനങ്ങളുണ്ടായിരുന്ന സമയത്ത് ഡ്രോൺ പറന്നുവീണത് വൻ സുരക്ഷാ പാളിച്ചയായിട്ടാണ് വ്യോമസേനാ മന്ത്രാലയം വിലയിരുത്തിയിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് നൗഷാദിനെ വീണ്ടും ചോദ്യം ചെയ്യുന്നതെന്ന് പൊലീസ് വ്യത്തങ്ങൾ പറയുന്നു. എയർക്രാഫ്റ്റ് നിയമമനുസരിച്ചാണ് നൗഷാദിനും മകനുമെതിരെ വലിയതുറ പൊലീസ് കേസെടുത്തത്. തുടർന്ന് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. വ്യോമസേനാ താവളത്തിലെ സി.ഐ.എസ്.എഫിൻെറ സെക്യൂരിറ്റി പോസ്റ്റായ പാപ്പ 1 ൻെറ മുന്നിലാണ് ശനിയാഴ്ച രാത്രി 10.53ന് ഡ്രോൺ പറന്നുവീണത്. ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് സുരക്ഷാ ഏജൻസികളെയും വിമാനത്താവള അധികൃതരെയും വിവരമറിയിച്ചത്. തുടർന്നെത്തിയ വലിയതുറ പൊലീസ് ഡ്രോൺ കസ്റ്റഡിയിലെടുത്തു. പ്രാഥമിക പരിശോധനയിൽ കളിപ്പാട്ട ഡ്രോൺ ആണെന്ന് സ്ഥിരീകരിക്കുകുയും ചെയ്തു. വിമാനത്താവള പരിസരത്ത് രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഒരു ഡ്രോണും (കളിപ്പാട്ടമായാലും കാമറ ഘടിപ്പിച്ചതായാലും) പറത്തരുതെന്ന് കലക്ടറുടെ ഉത്തരവുണ്ട്. ഇത് ലംഘിച്ച് ഡ്രോൺ പറത്തിയെന്നാണ് അന്വേഷണ ഏജൻസികൾ വിലയിരുത്തിയിട്ടുള്ളത്. അടുത്തയാഴ്ച അന്വേഷണ ഏജൻസികളുടെ ഉന്നതതല ഉദ്യോഗസ്ഥർ വിമാനത്താവളം സന്ദർശിക്കാനും സാധ്യതയുണ്ടെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.