സ്നേഹ സംഗമം പരിപാടി സംഘടിപ്പിച്ചു

കഴക്കൂട്ടം: ഭരണകൂടം വർഗീയ വിഷം വ്യാപിപ്പിച്ച് മതേതരത്വത്തെ തുരങ്കം വെച്ചുകൊണ്ടിരിക്കുെന്നന്ന് ഡോ. ശശി തരൂർ. ത ക്യാവിൽ ഷംസുദ്ദീൻ ഫൗണ്ടേഷൻെറ ന്യൂനപക്ഷ സെൽ ആയ ഫ്രൈഡേ ഫ്രറ്റേണിറ്റി ഡോ. ശശി തരൂരിനും അടൂർ പ്രകാശിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച സ്നേഹസംഗമം പരിപാടിയിൽ സംസാരിക്കുകയായിരുന്നു തരൂർ. 'വാളല്ല എൻ സമരായുധം, അക്രമരാഷ്ട്രീയത്തിനെതിരെ പ്രതികരിക്കുക ബാലറ്റിലൂടെ' എന്ന ചിത്രം വരച്ചുകൊണ്ട് ലളിതകലാ അക്കാദമി മുൻ ചെയർമാനും ചിത്രകാരനുമായ പ്രഫ. കാട്ടൂർ നാരായണപിള്ള പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാ ഇന്ത്യക്കാരനെയും ഇന്ത്യക്കാരനായി കാണാൻ കഴിയുന്ന ഒരു പ്രധാനമന്ത്രിയെയാണ് വേണ്ടതെന്ന് അടൂർ പ്രകാശ് അഭിപ്രായപ്പെട്ടു. ഫൗണ്ടേഷൻ രക്ഷാധികാരി ഇ.എം. നജീബ് അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എസ്. സക്കീർ ഹുസൈൻ, ജനറൽ സെക്രട്ടറി ഡോ. എം.ആർ. തമ്പാൻ, വൈസ്പ്രസിഡൻറ് വക്കം ശശീന്ദ്രൻ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അൻസാരി, കെ.എം.സി.സി മുൻ നാഷനൽ വൈസ് പ്രസിഡൻറ് കെ.എച്ച്.എം. അഷ്റഫ്, മുസ്ലിം അസോസിയേഷൻ ട്രസ്റ്റ് വൈസ് ചെയർമാൻ നാസർ കടയറ, പ്രവാസി കോൺഗ്രസ് സെക്രട്ടറി അയ്യൂബ് ഖാൻ, മെറ്റ്കാ ചെയർമാൻ ഷഹീർ, ഇൻകാസ് ഗ്ലോബൽ കമ്മിറ്റി മെംബർ അഷറഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.