കുളത്തൂപ്പുഴ: വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്ത് ആര്‍. എസ്.പി ജില്ല കമ്മിറ്റി അംഗവും മകനും ചേര്‍ന്ന് പണം തട്ടിയ തായി പരാതി. 30 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ആദ്യം കേസെടുക്കാന്‍ വിസമ്മതിച്ച കുളത്തൂപ്പുഴ പൊലീസ് പരാതിക്കാരുടെ സമ്മര്‍ദം ശക്തമായതോടെ രാത്രി വൈകിയാണ് മൊഴി രേഖപ്പെടുത്തി കേസെടുത്തത്. ഒമാനില്‍ പുതുതായി തുടങ്ങുന്ന ആശുപത്രിയിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്ന് നഴ്സുമാരെയാണ് റിക്രൂട്ട് ചെയ്തത്. ഓരോരുത്തരില്‍നിന്നും 6,09,000 രൂപ വീതം ആര്‍. എസ്. പി ജില്ല കമ്മിറ്റി അംഗം കൂടിയായ കുളത്തൂപ്പുഴ മൂലയിൽവീട്ടിൽ ആര്‍. ഷറഫുദ്ദീൻെറ പേരിലുള്ള ബാങ്ക് അക്കൗണ്ടുവഴി മകൻ സജിന്‍ ഷറഫുദ്ദീന്‍ കൈപ്പറ്റിയെന്നാണ് പരാതി. തുക കൈപ്പറ്റിയ ശേഷം മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ നല്‍കാതെ കബളിപ്പിക്കുകയുമായിരുെന്നന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇടുക്കി തൊടുപുഴ സ്വദേശി ജോയ്സി, എറണാകുളം അങ്കമാലി സ്വദേശി റിയ, തൃശൂര്‍ സ്വദേശി അഞ്ജു, തിരുവല്ല സ്വദേശികളായ നിഷ, സോണി എന്നിവരാണ് കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പരാതിക്കാരില്‍ നിന്ന് ആദ്യം മൊഴി രേഖപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ തയാറാകായില്ല. തുടർന്ന് പരാതിക്കാരായ പെണ്‍കുട്ടികള്‍ തങ്ങള്‍ മടങ്ങിപ്പോകില്ലെന്നു വ്യക്തമാക്കി സമ്മര്‍ദം ശക്തമാക്കി. അതോടെയാണ് രാത്രി വൈകി പൊലീസ് മൊഴി രേഖപ്പെടുത്താനും കേസെടുക്കാനും തയാറായത്. വിദേശത്തേക്ക് പോകാന്‍ വിസ തയാറായെന്നും ജോലി രാജിെവക്കാനും സജിന്‍ ഷറഫുദ്ദീന്‍ അറിയിച്ചതനുസരിച്ച് ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചും ഉള്ളതെല്ലാം വിറ്റുപെറുക്കിയും ആണ് പണം നല്‍കിയതെന്ന് പരാതിക്കാര്‍ പറഞ്ഞു. കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കള്‍ക്കും പങ്കുള്ള മസ്കത്തിലെ ആശുപത്രി പ്രോജക്ടിനായി ഇവരോടൊപ്പമുള്ള ഫോട്ടോകളും മറ്റും കാട്ടിയാണ് തട്ടിപ്പ് നടത്തിയതെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിെച്ചങ്കിലും പരാതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.