സ്കൂളുകളിലേക്ക്​ വാങ്ങിയ പഠനോപകരണങ്ങൾ മോശമെന്ന്​

കഴക്കൂട്ടം: കഠിനംകുളം പഞ്ചായത്തിൻെറ കീഴിലുള്ള ഏഴ് എൽ.പി സ്കൂളുകൾക്കായി പഠനോപകരണമായ െബഞ്ചും ഡെസ്കും വാങ്ങിയത ിൽ ക്രമക്കേട്. 100 െബഞ്ചും െഡസ്കും വാങ്ങാനായി പഞ്ചായത്ത് ഇ-ടെൻഡർ ക്ഷണിച്ചിരുന്നു. 10 ലക്ഷം രൂപയാണ് ഇതിനായി നീക്കിെവച്ചത്. പാലായിലെ സ്വകാര്യ കമ്പനി 5,90,000 രൂപക്ക് ടെൻഡർ പിടിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിലേക്കാണ് െബഞ്ചിനും ഡെസ്കിനും ടെൻഡർ നൽകിയത്. എന്നാൽ, ഇക്കഴിഞ്ഞ ജനുവരിയിൽ 50 െബഞ്ചും െഡസ്കും പണി കഴിപ്പിച്ച് സ്കൂളുകളിൽ കൊടുത്തു. ബാക്കി 50 എണ്ണത്തിൻെറ പണി നടക്കുകയാണെന്നും ഉടൻ നൽകുമെന്നും കമ്പനി പറയുന്നു. അതേസമയം, സ്കൂളുകളിൽ നൽകിയ െബഞ്ചും ഡെസ്കും രണ്ടു മാസം ആകുന്നതിന് മുമ്പുതന്നെ ഒടിഞ്ഞുതുടങ്ങി. തീരെ മോശപ്പെട്ട തടിയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് പറയുന്നു. 50 എണ്ണത്തിൻെറ ബിൽ മാറാൻ സ്കൂളുകളിൽ കൊടുത്തപ്പോൾ ഹെഡ്മാസ്റ്റർമാർ അപാകതകൾ ചൂണ്ടിക്കാട്ടി ബിൽ ഒപ്പിട്ട് നൽകിയില്ല. കിട്ടിയ െബഞ്ചും ഡെസ്കും ഉപയോഗിക്കാതെ മാറ്റി ഇട്ടിരിക്കുകയാണ്. ബിൽ ഒപ്പിട്ട് നൽകാൻ മേൽ പഞ്ചായത്ത് സമ്മർദം ചെലുത്തിയതായും പറയുന്നു. എന്നാൽ, ബെഞ്ചും െഡസ്കും മോശപ്പെട്ടതാണെന്ന് പരിശോധനയിൽ തങ്ങൾക്ക് ബോധ്യപ്പെെട്ടന്നും ഇതിൻെറ അടിസ്ഥാനത്തിൽ പണം നൽകിെല്ലന്നും സാധനങ്ങൾ തിരികെ മടക്കികൊണ്ട് പോകാൻ കമ്പനിയോട് ആവശ്യപ്പെട്ടതായും പഞ്ചായത്ത് പ്രസിഡൻറ് ഫെലിക്സ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.