തിരുവനന്തപുരം: ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.ജി. മാധവൻനായർക്ക് വധഭീഷണി. പാകിസ്താൻ തീവ്രവാദ സംഘടനയായ ജയ്ശെ മുഹമ്മദി ൻെറ പേരിൽ ഭീഷണിക്കത്ത് ലഭിക്കുകയായിരുന്നു. മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മോദിയെ പിന്തുണക്കുന്നത് തുടരരുതെന്നും തുടർന്നാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്ന കത്ത് മാധവന്‍ നായരുടെ ശാസ്തമംഗലത്തെ വീട്ടിലെ െലറ്റർ ബോക്സിൽനിന്നാണ് ലഭിച്ചത്. നിലവിൽ മാധവൻനായർക്ക് സി.ഐ.എസ്.എഫ് സുരക്ഷയുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരാണ് ബോക്സിൽനിന്ന് കത്ത് കണ്ടെടുത്തത്. ഭീഷണിക്കത്തിൻെറ പശ്ചാത്തലത്തിൽ മാധവൻനായർക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. മാധവൻനായരുടെ വീട്ടിലും സമീപത്തെ വീടുകളിലും സി.സി ടി.വി കാമറകൾ ഇല്ലാത്തതിനാൽ ആരാണ് ലെറ്റർ ബോക്സിൽ നിക്ഷേപിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. ഭീഷണിക്കത്ത് പൊലീസ് ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.