തരൂരിനെ വിജയിപ്പിക്കണം -ദലിത്​ കോൺഗ്രസ്​

തിരുവനന്തപുരം: യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരിനെ വിജയിപ്പിക്കണമെന്ന് ഭാരതീയ ദലിത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ് രസിഡൻറ് പേരൂർക്കട രവി. ഭാരതീയ ദലിത് കോൺഗ്രസ് ജില്ല പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് അശോകൻ എ.കെ നഗർ അധ്യക്ഷത വഹിച്ചു. ഡി.എസ്. രാജ്, കെ. അനിരുദ്ധൻ, ദേവരാജൻ, കാലടി അനിൽ, ആർ. മനോഹരൻ, കോവില്ലൂർ തങ്കപ്പൻ, സുമം രാജേന്ദ്രൻ, ആറ്റിങ്ങൽ ബേബി, പ്ലാവറ മണികണ്ഠൻ, പള്ളിപുപറം ഗോപാലൻ, പുരുഷോത്തമൻ, മാഞ്ഞാംകോട് വേണു, വി.എസ്. ഹിരലാൽ, രണ്ടാംചിറ സോമൻ തുടങ്ങിയവർ സംസാരിച്ചു. എസ്.വൈ.എസ് കാമ്പയിൻ തിരുവനന്തപുരം: 'ജലമാണ് ജീവൻ' പ്രമേയത്തിൽ എസ്.വൈ.എസ് നടത്തുന്ന ജലസംരക്ഷണ ബോധവത്കരണ കാമ്പയിൻെറ ഭാഗമായി മെഡിക്കൽ കോളജ് റേഡിയോ തെറപ്പി യൂനിറ്റിൽ കുടിവെള്ള ബോട്ടിൽ സ്ഥാപിച്ചു. വള്ളക്കടവ് സുലൈമാൻ സ്ട്രീറ്റ് റോഡിൽ വിമാനത്താവളത്തിൻെറ ഭാഗത്ത് പക്ഷികൾക്ക് കുടിവെള്ളം ലഭ്യമാകുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.