തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസിൻെറ ഔഷധ വ്യവസായ ആരംഭിച്ചു. പച്ചമരുന്നില്‍നിന ്ന് ഔഷധവ്യവസായത്തിലേക്കുള്ള പ്രയാണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശിൽപശാല ഡ്രഗ്സ് കൺട്രോളർ രവി എസ്. മേനോൻ ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. വി. പത്മജ അധ്യക്ഷതവഹിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു പുസ്തക പ്രകാശനം നിർവഹിച്ചു. ഡോ. ഡേവിഡ് ജോസഫ്, ഡോ. ജി.എം.നായർ എന്നിവർ സംസാരിച്ചു. ഡോണ സാമുവൽ നന്ദി പറഞ്ഞു. ശിൽപശാലയില്‍ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. പ്രതിനിധികൾ ശാസ്ത്ര ഗവേഷണങ്ങളെയും ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസിൻെറ സമീപകാലനേട്ടങ്ങളെയും വിഷയമാക്കി 174 പോസ്റ്റര്‍ പ്രസേൻറഷനുകളും മൂന്ന് സയൻറിഫിക് പ്രസേൻറഷനുകളും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.