എസ്​.ഐക്കും സി.പി.ഒക്കും സസ്​പെൻഷൻ

തിരുവനന്തപുരം: കൃത്യവിലോപം, എ.ആർ ക്യാമ്പിലെ പ്രശ്നങ്ങൾ അടക്കം പരാതികളിൽ േഗ്രഡ് എസ്.ഐയും സിവിൽ പൊലീസ് ഓഫിസറു മടക്കം രണ്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സിറ്റി പൊലീസ് കമീഷണർ സസ്പെൻഡ് ചെയ്തു. പൂന്തുറ പൊലീസ് സ്റ്റേഷൻ കൈയേറി ഡി.വൈ.എഫ്.െഎ പ്രവർത്തകർ പ്രതിയെ മോചിപ്പിച്ച സംഭവത്തിൽ കൃത്യവിലോപം കാട്ടിയെന്ന റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് പൂന്തുറ പൊലീസ് സ്റ്റേഷനിലെ േഗ്രഡ് എസ്.ഐ ശൈലേന്ദ്ര പ്രസാദിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തത്. തന്നെ മർദിച്ചാണ് പ്രതിയെ മോചിപ്പിച്ചതെന്ന് ആരോപിച്ച് ശൈലേന്ദ്ര പ്രസാദ് അന്ന് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. എന്നാൽ, ഇത് മാധ്യമവാർത്തയാക്കിയെന്നും അത് പൊലീസ് സേനക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. എ.ആർ ക്യാമ്പിൽ നടന്ന അടിപിടിക്കേസുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് ക്യാമ്പിലെ സി.പി.ഒ ലാലുവിനെ സസ്പെൻഡ് ചെയ്തതെന്നും കമീഷണർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.