ഇരുവൃക്കകളും തകർന്ന വീട്ടമ്മ ചികിത്സാസഹായം തേടുന്നു

വെളിയം: ഇരുവൃക്കകളും തകർന്ന ഓടനാവട്ടം പരുത്തിയറ അരയിൽ കുന്നിൽവീട്ടിൽ ലീലാമ്മ (47) ചികിത്സാസഹായം തേടുന്നു. ഒരു മ ാസം എട്ട് ഡയാലിസിസാണ് ഇവർക്ക് വേണ്ടത്. കൂലിപ്പണിക്കാരനായ ഭർത്താവ് പൊന്നച്ചന് ചികിത്സാചെലവ് താങ്ങാനാകുന്നില്ല. മൂന്ന് പെൺമക്കളുള്ള പൊന്നച്ചൻ നാലു വർഷമായി ലക്ഷങ്ങൾ ചെലവഴിച്ചു. ഒരു മാസത്തെ ഡയാലിസിസിന് 50,000 രൂപയിലേറെ ചെലവുണ്ട്. ഇതിനുപുറമെ മക്കളുടെ പഠനകാര്യത്തിനും വീട്ടാവശ്യത്തിനും മറ്റും പണം കണ്ടെത്താൻ കഴിയാതെ വലയുകയാണ് കുടുംബം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണെങ്കിലും ഡയാലിസിസിന് മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലാണ് പോകുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഓടനാവട്ടം ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ബ്രാഞ്ച് കോഡ് 70832. ബാങ്ക് അക്കൗണ്ട് നമ്പർ: 67383287625, IFSC: SBTR0000832(ഫോൺ: 9539597933).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.