കൊല്ലം: ഹിന്ദു ആചാര്യസഭ സംസ്ഥാന എക്സിക്യൂട്ടിവ് യോഗം നടത്തി. ദേശീയ ജനറൽ സെക്രട്ടറി സ്വാമി സൗപർണിക വിജേന്ദ്ര പുരി അധ്യക്ഷതവഹിച്ചു. ചെങ്ങന്നൂർ ശ്രീനാരായണ വിശ്വധർമമഠം മഠാധിപതി സ്വാമി ശിവബോധാനന്ദ മുഖ്യാതിഥിയായി. ജില്ല ആസ്ഥാനങ്ങൾ തോറും ഹിന്ദു ആചാര്യസഭയുടെ നേതൃത്വത്തിൽ ആംബുലൻസ് സർവിസ് ആരംഭിക്കാനും വൈദ്യപരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കാനും മാലിന്യനിർമാർജന പ്രവർത്തനം നടത്താനും തീരുമാനിച്ചു. ആഗസ്റ്റിൽ കോഴിക്കോട്ട് നടത്തുന്ന മഹാസർപ്പയാഗത്തിൽ ജില്ല ഭാരവാഹികളെ പെങ്കടുപ്പിച്ച് സ്വാഗതസംഘം രൂപവത്കരിക്കും. സംസ്ഥാന പ്രസിഡൻറ് പ്രഫ. കോന്നി ഗോപകുമാർ പദ്ധതികൾ വിശദീകരിച്ചു. ഭാരവാഹികളായ സത്യൻ, മണ്ണടി പൊന്നമ്മ, എൻ.ടി. ബാബു, എൻ. ചിത്രാംഗദൻ, വി. അനിലാൽ, സജിത് അമ്പലപ്പുഴ, കൊട്ടാരക്കര എസ്. രാജൻ, മനോജ് രാജഗോപാൽ, മല്ലിക ആർ. നായർ, ടി.ആർ. അരുൺ, ടി. സജിത് പ്രണതി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.