കുളത്തൂർ കോലത്തുകര തിരുവാതിര മഹോത്സവം ഏപ്രിൽ രണ്ടിന് കൊടിയേറും

തിരുവനന്തപുരം: ശ്രീനാരായണഗുരു രണ്ടാമതായി ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ 126ാമത് തി രുവാതിര മഹോത്സവത്തിന് ഏപ്രിൽ രണ്ടിന് കൊടിയേറും. ഉത്സവത്തിന് മുന്നോടിയായി ഏപ്രിൽ ഒന്നിന് വിളംബര വാഹന ഘോഷയാത്ര നടക്കും. കോലത്തുകരയിൽ നിന്നാരംഭിച്ച് ചെമ്പഴന്തി, ശിവഗിരി, ഗുരുദേവൻ പ്രതിഷ്ഠ നടത്തിയിട്ടുള്ള വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച് വൈകീട്ട് ആറിന് ക്ഷേത്രത്തിൽ തിരിച്ചെത്തും. ഏപ്രിൽ രണ്ടിന് രാത്രി 9.15നും 9.45നും ഇടയിൽ ക്ഷേത്രതന്ത്രി ഐ.ആർ. ഷാജിയുടെ കാർമികത്വത്തിൽ ഉത്സവത്തിന് കൊടിയേറും. അന്ന് വൈകുന്നേരം 5.30ന് ചെമ്പഴന്തി ഗുരുകുലം ബാലവേദി അവതരിപ്പിക്കുന്ന ഗുരുദേവകൃതികളുടെ സംഗീത ആവിഷ്കാരം നടക്കും. നാലിന് വൈകീട്ട് 7.15ന് നടക്കുന്ന എട്ടാമത് കോലത്തുകര സാംസ്കാരിക സമ്മേളനം മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 10ന് വൈകീട്ട് നാലിന് ഗുരുദേവ ക്ഷേത്രത്തി​െൻറയും ഗദ്യപ്രാർഥനയുടെയും ശതോത്തര രജതജൂബിലി ആഘോഷം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ക്ഷേത്രത്തിൽ പുതുതായി നിർമിച്ച ഗോപുരവും മന്ത്രി നാടിനായി സമർപ്പിക്കും. ഏപ്രിൽ 11നാണ് ആറാട്ട്. കൊടിയേറ്റ് മുതൽ ആറാട്ട് വരെ എല്ലാ ദിവസവും ഉച്ചക്ക് 12.30 മുതൽ അന്നദാനവും രാത്രി 7.15ന് പ്രഭാഷണവും രാത്രി 9.30 മുതൽ നാടകം, കഥകളി, ഗാനമേള, നാടൻപാട്ട് ,കോമഡി മെഗാഷോ തുടങ്ങിയ കലാപരിപാടികളും ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.