സോഷ്യലിസ്​റ്റ്​ ചിന്തകരുടെ പുതിയ രാഷ്​ട്രീയ പ്രസ്​ഥാനം വരുന്നു

കൊച്ചി: പുതിയ സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നൽകാൻ കൊച്ചിയിൽ സോഷ്യലിസ്റ്റ് ചിന്തകരും പ്രവ ർത്തകരും ഒത്തുചേർന്നു. ഗാന്ധിജി, ഡോ. ലോഹ്യ, ജെ.പി, ഡോ. അംബേദ്കർ തുടങ്ങിയവരുടെ തത്ത്വചിന്തകളെ അടിസ്ഥാനമാക്കി മാനവികതയിലധിഷ്ഠിതമായ പുത്തൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് രൂപം കൊടുക്കാനാണ് തീരുമാനം. അധ്യാപകഭവനിൽ ചേർന്ന യോഗത്തിൽ തമ്പാൻ തോമസ് ആമുഖപ്രഭാഷണം നടത്തി. കൊച്ചി സർവകലാശാല പ്രഫസർ ഡോ. ശ്രീകുമാർ, പത്രപ്രവർത്തക യൂനിയൻ മുൻ ജനറൽ സെക്രട്ടറി എൻ. പത്മനാഭൻ, സാമൂഹിക പ്രവർത്തകയായ അമ്പിളി ഓമനക്കുട്ടൻ, കായിക്കര ബാബു, അഡ്വ. എൻ.എം. വർഗീസ് എന്നിവർ യോഗം നിയന്ത്രിച്ചു. കോർപറേറ്റിസവും ചങ്ങാത്ത മുതലാളിത്തവും നിലവിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ അപ്രസക്തമാക്കിയിരിക്കുെന്നന്ന് യോഗം വിലയിരുത്തി. വർഗീയ കോർപറേറ്റ് മുതലാളിത്തം ഹിന്ദു വർഗീയതയും ഫാഷിസവും ഉപയോഗിച്ച് സമൂഹത്തെ ൈകയടക്കാൻ ശ്രമിക്കുന്നു. രാഷ്ട്രീയ മേൽക്കോയ്മ കുടുംബ പിന്തുടർച്ചാവകാശങ്ങളിലൂടെ നേടിയെടുക്കാൻ പലരും പാർട്ടികളെ ഉപയോഗിക്കുന്നു. തമ്പാൻ തോമസ് ചെയർമാനും ഡോ. ശ്രീകുമാർ ജനറൽ കൺവീനറുമായി 51 അംഗ സംഘാടക സമിതിക്ക് രൂപം നൽകി. പുതിയ പ്രസ്ഥാനത്തി​െൻറ നയരേഖകളും തുടർ നടപടികളും ആസൂത്രണം ചെയ്യാൻ മേയ് ആദ്യവാരം ത്രിദിന ശിൽപശാല എറണാകുളത്ത് നടത്താനും തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.