വര്‍ക്കല: തച്ചന്‍കോണത്തെ റോഡുകളിലൂടെ മൂക്കുപൊത്താതെ നടക്കാനാവില്ല. റോഡരികിലെ മാലിന്യത്തിൽ നിന്നുയരുന്ന ദുർ ഗന്ധം അത്രക്കാണ്. ടൗണിലേക്ക് പ്രവേശിക്കുന്ന പ്രധാനപ്പെട്ട ഇടറോഡാണിത്. റോഡിനിരുവശങ്ങളിലും മാലിന്യം തള്ളൽ പതിവാണ്. രാത്രി വാഹനങ്ങളില്‍ കൊണ്ടുവന്നാണ് ചാക്കുകളിൽ കെട്ടിയ മാലിന്യം തള്ളുന്നത്. രാമന്തളി മുതല്‍ പഴിഞ്ഞിയില്‍ ക്ഷേത്രം വരെയുള്ള ഭാഗത്താണ് സ്ഥിരമായി മാലിന്യം തള്ളുന്നത്. നഗരത്തിലെയും പാപനാശം ടൂറിസം കേന്ദ്രത്തിലെയും ഹോട്ടലുകള്‍, ബേക്കറികള്‍, റിസോർട്ടുകൾ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ മാലിന്യങ്ങളാണ് ചാക്കിലും വലിയ പ്ലാസ്റ്റിക് കാരിബാഗുകളിലുമാക്കി തള്ളുന്നത്. പൗൾട്രി മാലിന്യവും അറവ് മാലിന്യവും രൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇങ്ങനെ കുമിഞ്ഞു കൂടുന്ന മാലിന്യം നീക്കാനും നടപടിയുണ്ടാകാറില്ല. ദുര്‍ഗന്ധം വമിക്കുമ്പോള്‍ പ്രദേശവാസികള്‍ തന്നെ അവ എടുത്തുമാറ്റേണ്ട ഗതികേടിലാണിപ്പോൾ. തച്ചന്‍കോണം സര്‍വിസ് സ്‌റ്റേഷന് സമീപം കാടുപിടിച്ചുകിടക്കുന്ന പുരയിടം സ്ഥിരം മാലിന്യംതള്ളൽ കേന്ദ്രമാണ്. മാസങ്ങള്‍ക്ക് മുമ്പ് വര്‍ക്കലയിലെ ബേക്കറിയിലെ മാലിന്യം തള്ളാനെത്തിയ രണ്ട് യുവാക്കളെ നാട്ടുകാര്‍ പിടികൂടിയിരുന്നു. തെരുവുനായ് ശല്യവും രൂക്ഷമാണ്. ചിലക്കൂര്‍ ഇളമ്പന ക്ഷേത്രത്തിന് സമീപത്ത് അടുത്തിടെ കോണ്‍ക്രീറ്റ് ചെയ്ത റോഡിലും മാലിന്യമിടാറുണ്ട്. File name 26 VKL 1 roadarukile maalinyam@varkala ഫോട്ടോകാപ്ഷൻ വർക്കല തച്ചൻകോണം േറാഡരികിലെ മാലിന്യനിക്ഷേപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.