പെൺകുട്ടിയുടെ ചിത്രം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച യുവാവിനെ പിടികൂടി

ആറ്റിങ്ങൽ: വിവാഹ അഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ ഫോട്ടോ സമൂഹമാധ്യമത്തിൽ മോശമായി പ്രചരിപ്പിച്ച യുവാവിനെ ആറ്റി ങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വെളുത്തൂർ അരിമ്പൂര് ചെമ്മാണ്ട് വീട്ടിൽ അഭിഷേക് എൻ. നായരാണ് (27) പിടിയിലായത്. ആറ്റിങ്ങൽ ഡിവൈ.എസ്.പിക്ക് ലഭിച്ച പരാതിയെ തുടർന്ന് സി.ഐ സിബിച്ചൻ ജോസഫ്, എസ്.ഐ ബാലകൃഷ്ണൻ ആശാരി, സി.പി.ഒ മാരായ ശ്യം, ഷിജു എന്നിവരാണ് ഇയാളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.