ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ്​ കാര്യാലയം ഉദ്​ഘാടനം

ആറ്റിങ്ങല്‍: ദേശീയതയും ദേശവിരുദ്ധതയും തമ്മിലുള്ള പോരാട്ടമാണ് ഈ പാര്‍ലമ​െൻറ് തെരഞ്ഞെടുപ്പെന്ന് ബി.ജെ.പി ദേശീ യ സെക്രട്ടറി വൈ. സത്യകുമാര്‍. ആറ്റിങ്ങല്‍ പാര്‍ലമ​െൻറ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി ശോഭാ സുരേന്ദ്ര​െൻറ കേന്ദ്ര തെരഞ്ഞെടുപ്പ് കാര്യാലയത്തി​െൻറ ഉദ്ഘാടനത്തില്‍ മുഖ്യ അതിഥിയായി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉദ്ഘാടനം എസ്.എന്‍.ഡി.പി അസിസ്റ്റൻറ് സെക്രട്ടറി കെ.എ. ബാഹുലേയന്‍ നിർവഹിച്ചു. ബി.ജെ.പി ദക്ഷിണമേഖല ഉപാധ്യക്ഷന്‍ ഡോ. തോട്ടയ്ക്കാട് ശശി അധ്യക്ഷതവഹിച്ചു. സ്ഥാനാർഥി ശോഭാ സുരേന്ദ്രന്‍, യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ്, തെരഞ്ഞെടുപ്പ് കണ്‍വീനര്‍ ചെമ്പഴന്തി ഉദയന്‍, സുധീര്‍, വെള്ളാഞ്ചിറ സോമശേഖരന്‍, വേണു കാരണവര്‍, രാജീവ് കല്ലറ, വിജു വി. നായര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.