ജനറൽ കമ്പാർട്ട്മെൻറിൽ തീയും പുകയും; കാരണം അവ്യക്തം

വർക്കല: ട്രെയിനിൽ ശബ്ദത്തോടെ തീയും പുകയും. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ചൈന്നെ മെയ ിൽ ട്രെയിനിൽ നിന്നാണ് ശബ്ദത്തോടെ പുക ഉയർന്നത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ട്രെയിൻ കടയ്ക്കാവൂരിൽ എത്തിയപ്പോഴാണ് സംഭവം. ഏറ്റവും പിന്നിലെ ജനറൽ കമ്പാർട്ട്മ​െൻറിൽ നിന്നാണ് പുക ഉയർന്നത്. തുടർന്ന് ട്രെയിൻ നിർത്തിയിട്ടു. ഇതോടെ ഈ കമ്പാർട്ട്മ​െൻറിലും സമീപ കമ്പാർട്ട്മ​െൻറുകളിലും ഉണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തരായി ചാടി പുറത്തിറങ്ങി. സംഭവം അറിഞ്ഞ് റെയിൽവേ ജീവനക്കാർ ഓടിയെത്തി പ്രശ്നം പരിഹരിച്ച ശേഷമാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്. ഏകദേശം 15 മിനിറ്റ് ട്രെയിൻ നിർത്തിയിടേണ്ടി വന്നു. എന്നാൽ, എന്തുകൊണ്ടാണ് പുകയുണ്ടായതെന്ന് ആർക്കും നിശ്ചയമില്ല. യാത്രക്കാരിലാരോ േടായ്ലറ്റിൽ കയറി സിഗരറ്റ് വലിച്ച് പുറത്തിറങ്ങുമ്പോൾ തീക്കനൽ വസ്ത്രത്തിൽ വീണാണ് തീയും പുകയും ഉണ്ടായതെന്നും പറയപ്പെടുന്നു. എന്നാൽ, ശബ്ദം എങ്ങനെയുണ്ടായെന്നത് അവ്യക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.