കേരളം മാഫിയകളുടെ പിടിയില്‍ -രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തില്‍ ഗുണ്ടകളുടെയും സാമൂഹികവിരുദ്ധരുടെയും മാഫിയ സംഘങ്ങളുടെയും അഴിഞ്ഞാട്ടം തടയുന്നതില ്‍ പൊലീസ് പൂർണമായും പരാജയപ്പെെട്ടന്നതി​െൻറ തെളിവാണ് തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലില്‍ നടന്ന മൂന്നാമത്തെ കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തലസ്ഥാന നഗരിയില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഡി.ജി.പിയുടെയും മൂക്കിന് താഴെ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ മൂന്ന് കൊലപാതകമാണ് നടന്നത്. അനില്‍ എന്ന യുവാവിനെ കൊന്ന കേസിലെ പ്രതിയായ ജീവനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചതാണ്. പൊലീസ് സ്റ്റേഷനില്‍നിന്നിറങ്ങി വന്ന് കൊലപാതകം നടത്തുന്ന അവസ്ഥയിലേക്ക് കേരളത്തിലെ മാഫിയ സംഘങ്ങള്‍ വളര്‍ന്നു കഴിഞ്ഞിട്ടും ആഭ്യന്തര വകുപ്പും വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും കണ്ണടച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.