ആശ്വാസ്​ കൗൺസലിങ്​ സെൻറർ ഉദ്​ഘാടനം

തിരുവനന്തപുരം: വീടുകളിൽ ശാന്തിയും സ്നേഹവും നിറയുേമ്പാഴാണ് സമാധാനമുള്ള േലാകമുണ്ടാകുന്നതെന്ന് ജമാഅത്തെ ഇസ്ല ാമി സംസ്ഥാന അസിസ്റ്റൻറ് അമീർ ശൈഖ് മുഹമ്മദ് കാരകുന്ന്. മാനവസംസ്കൃതിയുടെ ജ്വലിക്കുന്ന പ്രഥമ ഇടമായിരിക്കണം കുടുംബം. എന്നാൽ, പല കാരണങ്ങളാൽ കുടുംബങ്ങളിൽ ശാന്തിയും സ്നേഹവും അനുഭവവേദ്യമാകുന്നില്ല. പരിണതപ്രജ്ഞരായ കൗൺസലർമാരുടെ ശാസ്ത്രീയമായ ഇടപെടലിലൂടെ മാനസികപിരിമുറുക്കങ്ങൾക്ക് അറുതിവരുത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം അഭയകേന്ദ്രത്തിൽ കോഴിക്കോട് ആസ്ഥാനമായുള്ള പീപിൾസ് ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ആശ്വാസ് കൗൺസലിങ് സ​െൻറർ ശാഖയുടെ ഉദ്ഘാടനസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടും കൺസൾട്ടൻറ് സൈക്യാട്രിസ്റ്റുമായ ഡോ. സാഗർ. ടി ഉദ്ഘാടനം നിർവഹിച്ചു. പീപിൾസ് ഫൗേണ്ടഷൻ സെക്രട്ടറി പി.സി. ബഷീർ അധ്യക്ഷത വഹിച്ചു. ആശ്വാസ് കൗൺസലിങ് സ​െൻറർ ഡയറക്ടർ നാസറുദ്ദീൻ ആലുങ്ങൽ സ​െൻറർ പ്രവർത്തനം വിശദീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ക്ലിനിക്കൽ സൈക്കോളജി അസോ. പ്രഫസർ ഡോ. എ. ബഷീർകുട്ടി, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എച്ച്. ഷഹീർ മൗലവി, സിറ്റി പ്രസിഡൻറ് എ. അൻസാരി, നഗരസഭ കൗൺസിലർ രമ്യ രമേഷ്, അഭയകേന്ദ്രം ചെയർമാൻ എൻ.എം. അൻസാരി എന്നിവർ സംസാരിച്ചു. അഭയകേന്ദ്രം ജനറൽ സെക്രട്ടറി ഡോ. എസ്. സുലൈമാൻ സ്വാഗതവും എം.എ. സമദ് നന്ദിയും പറഞ്ഞു. അഭയകേന്ദ്രം സൂപ്പർവൈസർ മുഹമ്മദ് ഇല്യാസ് കവിതാലാപനം നടത്തി. ഫാമിലി കൗൺസലിങ്, ലേണിങ് ഡിസെബിലിറ്റീസ്, ക്ലിനിക്കൽ സൈക്കോളജി, കുട്ടികളിെല സ്വഭാവപ്രശ്നങ്ങൾ എന്നിവക്ക് കൗൺസലിങ് സ​െൻററിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ സേവനം ലഭ്യമാകും. ബുക്കിങ്ങിന് ഫോൺ: 7034635048. ഫോേട്ടാ അഭയകേന്ദ്രത്തിൽ ആരംഭിച്ച ആശ്വാസ് കൗൺസലിങ് സ​െൻറർ ഉദ്ഘാടനസമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റൻറ് അമീർ ശൈഖ് മുഹമ്മദ് കാരകുന്ന് മുഖ്യപ്രഭാഷണം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.