തിരുവനന്തപുരം: ലോക ഗ്ലോക്കോമ വാരാചരണത്തോടനുബന്ധിച്ച് ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബും, കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജൻസും ചേര്‍ന്ന് ഗ്ലോക്കോമ ബോധവത്കരണ വാക്കത്തണ്‍ സംഘടിപ്പിച്ചു. കവടിയാര്‍ സ്‌ക്വയറില്‍നിന്ന് ആരംഭിച്ച വാക്കത്തണിൽ ഗവര്‍ണര്‍ പി. സദാശിവം ഫ്ലാഗ് ഓഫ് ചെയ്തു പങ്കാളിയായി. അന്ധതക്ക് കാരണമാകുന്ന അസുഖങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ ഗ്ലോക്കോമ നേരത്തേ കണ്ടു പിടിക്കേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങള്‍ ബോധവാന്മാരാകണമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. സുശീല പ്രഭാകരന്‍ ഗ്ലോക്കോമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ട്രിവാന്‍ഡ്രം ഓഫ്താല്‍മിക് ക്ലബ് പ്രസിഡൻറ് ഡോ. റെയ്ചല്‍ ജോസ്, സെക്രട്ടറി ഡോ. ചിത്ര രാഘവന്‍, ഗവ. കണ്ണാശുപത്രി ഡയറക്ടര്‍ ഡോ.വി. സഹസ്രനാമം, ഐ.എം.എ ഭാരവാഹികള്‍, ജില്ലയിലെ മറ്റു നേത്രരോഗ വിദഗ്ധര്‍, പി.ജി വിദ്യാർഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.