തിരുവനന്തപുരം: ജില്ല സൂപ്പർ ഡിവിഷൻ ഫുട്ബാളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് വിജയ തുടക്കം. ഞായാറാഴ്ച യൂനിവേഴ്സിറ ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോൾഡൻ ഈഗിൾസിനെ ഒന്നിനെതിരെ മൂന്നു ഗോളുകളാണ് തോൽപിച്ചത്. അതേസമയം മറ്റൊരു മത്സരത്തിൽ നിലവിലെ സൂപ്പർ ഡിവിഷൻ ചാമ്പ്യന്മാരായ ഏജീസിനെ കോസ്റ്റൽ ക്ലബ് അട്ടിമറിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഏജീസ് തോറ്റത്. കഴിഞ്ഞ വർഷത്തെ തോൽവികളിൽനിന്ന് പാഠം ഉൾക്കൊണ്ട് മുന്നേറ്റനിരയിലടക്കം അഴിച്ചുപണിയുമായാണ് ആർ.ബി.ഐ ഇത്തവണ കളത്തിലിറങ്ങിയത്. 22ാം മിനിറ്റിൽ ഈഗിൾസിനായി പ്രമോദാണ് ഗോളടിച്ചത്. എന്നാൽ, ഈഗിൾസിെൻറ ആഹ്ലാദത്തിന് ഒരു മിനിറ്റിെൻറ ആയുസേയുണ്ടായിരുന്നുള്ളൂ. മുന്നേറ്റ താരം ഉസ്മാനിലൂടെ 23ാം മിനിറ്റിൽ തന്നെ ആർ.ബി.ഐ തിരിച്ചുവന്നു. 55ാം മിനിറ്റിൽ വീണ്ടും ഉസ്മാൻ ഈഗിൾസിെൻറ ഗോൾമുഖത്ത് നിറയൊഴിച്ചതോടെ 2-1ന് ആർ.ബി.ഐ മുന്നിലെത്തി. തൊട്ടുപിറകെ ഷെഫീക്കിലൂടെ സ്കോർ 3-1 ആയി ആർ.ബി.ഐ ഉയർത്തി. ജില്ലയിലെ ഫുട്ബാൾ രാജാക്കന്മാർ എന്ന പട്ടവുമായി ഇറങ്ങിയ ഏജീസ് കോസ്റ്റലിനോട് തോൽവി ചോദിച്ച് വാങ്ങുകയായിരുന്നു. ഒരുഡസനിലേറെ അവസരങ്ങൾ ഗോൾമുഖത്ത് വീണുകിട്ടിയെങ്കിലും അതെല്ലാം സ്കോർ ബോർഡിലെ അക്കങ്ങളാക്കാൻ ഏജീസ് നിരക്ക് കഴിഞ്ഞില്ല. 23ാം മിനിറ്റിൽ പ്രമോദിലൂടെയായിരുന്നു കോസ്റ്റൽ ഏജീസിെൻറ ഗോൾവല കുലുക്കിയത്. 70ാം മിനിറ്റിൽ ഏജീസിന് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചെങ്കിലും കിക്കെടുത്ത നജീഷിെൻറ ശ്രമം കോസ്റ്റൽ ഗോളി നിതിൻ വിഫലമാക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് നാലിന് എസ്.ബി.ഐ സെൻറ് മേരീസിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.