ന്യൂസിലൻഡ് ഭീകരാക്രമണം:​ ഐക്യദാർഢ്യവുമായി മുസ്​ലിം ലീഗ്

കഴക്കൂട്ടം: ന്യൂസിലൻഡ് പള്ളിയിലുണ്ടായ ഭീകരാക്രണത്തിൽ കൊല്ലപ്പെട്ടവർക്ക് ഐക്യദാർഢ്യവുമായി മുസ്ലിം ലീഗ് കണി യാപുരം പള്ളിനടയിൽ കാൻറിൽ ലൈറ്റിങ് സംഘടിപ്പിച്ചു. തുടർന്ന് നടന്ന ഐക്യദാർഢ്യസംഗമം ഹരിത സ്പർശം ചെയർമാൻ ഷഹീർ ജി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീം അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡൻറ് കടവിളാകം കബീർ പ്രമേയം അവതരിപ്പിച്ചു. നൗഷാദ് ഷാഹുൽ, മൺസൂർ ഗസ്സാലി, അബ്ദുൽ ഖരീം മാസ്റ്റർ, നിസാം പുന്നക്കാട്, മുസ്തഫ കമാൽ, അൻസാരി പള്ളിനട, നാസുമുദ്ദീൻ അഹമ്മദ്, അബ്ദുൽ ഖാദർ, ഷാജു, അബ്ദുൽ വാഹിദ്, ഖാദർ ചിറക്കൽ, നസീർ ചിറ്റാറ്റുമുക്ക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.