നേമം: മാലിന്യംതള്ളൽ കേന്ദ്രമായി വിളപ്പില്‍ശാല-കാട്ടാക്കട റോഡ് കടന്നുപോകുന്ന ഭാഗത്തെ മലപ്പനംകോട് മാറുന്നു, പ രാതിപ്പെട്ടിട്ടും നപടിയില്ല. ഇരുചക്രവാഹനങ്ങളിലും മറ്റും എത്തുന്നവരും ഇതുവഴി നടന്നുപോകുന്നവരുമാണ് റോഡരികില്‍ സ്ഥിരമായി മാലിന്യം തള്ളുന്നത്. മത്സ്യ-മാംസാവശിഷ്ടങ്ങളും മറ്റവശിഷ്ടങ്ങളുമാണ് തള്ളുന്നവയിൽ ഏറെയും. പ്ലാസ്റ്റിക് കവറുകളിലാക്കി തള്ളുന്ന മാലിന്യം ദിവസങ്ങളോളം ഇവിടെക്കിടന്ന് അഴുകിദ്രവിച്ച് ദുര്‍ഗന്ധമയമാകുന്നു. മാലിന്യത്തിെൻറ അവശിഷ്ടങ്ങള്‍ കൊത്തിയെടുക്കുന്ന കാക്കകള്‍ സമീപവാസികളുടെ കിണറുകളില്‍ കൊണ്ടിടുന്നതും പതിവാണ്. ഇതേതുടർന്ന് തെരുവുനായ് ശല്യവും കൂടി. നായ്ക്കള്‍ വഴിയാത്രികര്‍ക്കും നാട്ടുകാർക്കും ഭീഷണിയാവുന്നു. നാട്ടുകാർ ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് വിളപ്പില്‍ പഞ്ചായത്തിനും പൊലീസിനും ആരോഗ്യവകുപ്പിനും നൽകിയത്. എന്നാല്‍, നടപടി ഉണ്ടായില്ല. അടിയന്തരമായി പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.