ഗാന്ധിമാർഗത്തി​െൻറ പ്രസക്തി സാർവ കാലികം -ഡോ. എൻ. രാധാകൃഷ്ണൻ

തിരുവനന്തപുരം: കേരളത്തിൽ വർധിച്ചുവരുന്ന അക്രമരാഷ്ട്രീയത്തിനെതിരെ ഗാന്ധിമാർഗ പ്രവർത്തകർ ജാഗരൂകരായിരിക്കണമ െന്ന് ഇന്ത്യൻ കൗൺസിൽ ഫോർ ഗാന്ധിയൻ സ്റ്റഡീസ് ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ. മദ്യവിരുദ്ധ പ്രവർത്തകനും സർവോദയ പ്രവർത്തകനുമായ എഫ്.എം. ലാസറിന് വിവിധ ഗാന്ധിയൻ സംഘടനകളുടെ ആഭിമുഖ്യത്തിൽ നൽകിയ അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജർമനിയിലെ ഇൻറർ നാഷനൽ പീസ് യൂനിവേഴ്‌സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചതി​െൻറ സന്തോഷ സൂചകമായാണ് എഫ്.എം. ലാസറിന് അനുമോദനം സംഘടിപ്പിച്ചത് . മുൻ പി.എസ്.സി അംഗം വി.എസ്. ഹരീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ലത്തീൻ അതിരൂപത സഹായ മെത്രാൻ റവ.ഡോ. ബിഷപ് ആർ. ക്രിസ്തുദാസ്, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, ഫാ. ജോൺ അരീക്കൽ, കേരള ഹിന്ദി പ്രചാരസഭ സെക്രട്ടറി ബി. മധു, ഫാ. ഡോൺ ഡി. പോൾ, ശാന്തി സമിതി സെക്രട്ടറി ജെ.എം. റഹീം, കേരള സർവോദയ മണ്ഡലം നേതാവ് ജി. സദാനന്ദൻ, ജി.സി.ആർ.ഡി ഡയറക്ടർ ഡോ. ജേക്കബ് പുളിക്കൻ, ഡോ.എൻ. ഗോപാലകൃഷ്ണൻ നായർ, ജോർജ് വർഗീസ്, ലീലാമ്മ ഐസക്, വി.ടി. പോളി, രുക്മിണി രാമകൃഷ്ണൻ, ശോഭ പീറ്റർ, കുന്നപ്പുഴ ശ്രീകുമാർ, നഷീദാ ബീഗം, ബി. ശശികുമാരൻ നായർ എന്നിവർ സംസാരിച്ചു. ഡോ. എഫ്.എം. ലാസർ മറുപടി പ്രസംഗം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.