ഗ്യാസ്​ സിലിണ്ടർ കയറ്റിറക്ക്​ ​തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്​

തിരുവനന്തപുരം: ജില്ലയിലെ ഗ്യാസ് ഏജൻസികളിൽ കയറ്റിറക്ക് ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികൾ 25 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. കൂലിവർധന കാലാവധി കഴിഞ്ഞ് രണ്ട് വർഷമായിട്ടും പുതുക്കിയ കരാർ വെക്കാൻ മാനേജ്മ​െൻറ് തയാറാകാത്തതിൽ പ്രതിഷേധിച്ച് ചേർന്ന വിവിധ ട്രേഡ് യൂനിയൻ നേതാക്കളുടെ യോഗമാണ് പണിമുടക്ക് തീരുമാനമെടുത്തത്. ജില്ല ലേബർ ഒാഫിസർ വിളിച്ച് ചേർത്ത മൂന്ന് യോഗങ്ങളിലും മാനേജ്മ​െൻറ് പ്രതിനിധികൾ ഹാജരായില്ലെന്ന് നേതാക്കൾ ആരോപിച്ചു. വിവിധ യൂനിയനുകെള പ്രതിനിധീകരിച്ച് ആറ്റിങ്ങൽ രാമു (സി.െഎ.ടി.യു), ചാല നാസർ, ചെറുവയ്ക്കൽ പത്മകുമാർ (െഎ.എൻ.ടി.യു.സി), പി.എസ്. നായിഡു (എ.െഎ.ടി.യു.സി), മധു (ബി.എം.എസ്), കരിക്കകം സുരേഷ് (യു.ടി.യു.സി) എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.