സർവേ വകുപ്പിലെ ഉത്തരവ് ചട്ടലംഘനമെന്ന് പരാതി

തിരുവനന്തപുരം: സർവേ വകുപ്പിൽ വ്യാപകമായി ജോലി ക്രമീകരണത്തിന് ഉത്തരവ് നൽകിയത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ല ംഘനമാണെന്ന് പരാതി. ദേശീയപാത വികസനത്തിനായി ആറ്റിങ്ങൽ കേന്ദ്രമാക്കി പുതുതായി ആരംഭിച്ച സ്പെഷൽ ഓഫിസിനു കീഴിൽ 25 സർവേയർമാരെയും ഒരു ഡ്രാഫ്റ്റ്സ്മാനെയും ജോലി ക്രമീകരണ വ്യവസ്ഥയിൽ നിയമിക്കാനാണ് ഡയറക്ടർ ഉത്തരവ് നൽകിയത്. കഴിഞ്ഞ13ന് ഇറക്കിയ ഉത്തരവ് പ്രകാരം കാസർകോട്, കണ്ണൂർ, പാലക്കാട്, തൃശൂർ ജില്ലകളിൽ ജോലി ചെയ്യുന്നവരെയാണ് ആറ്റിങ്ങലിലേക്ക് മാറ്റിയത്. റീസർവേ ജോലികൾ നിർത്തിവെച്ച സാഹചര്യത്തിൽ ജില്ലയിൽ 190 ഓളം സർവേയർമാർ പല ഓഫിസുകളിലുമായി ഉള്ളപ്പോഴാണ് മറ്റു ജില്ലകളിൽനിന്ന് ഇത്തരത്തിൽ ജീവനക്കാരെക്കൊണ്ട് നിറയ്ക്കുന്നതെന്നാണ് ആക്ഷേപം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ സർവേ ഡയറക്ടർ തെറ്റിദ്ധരിപ്പിച്ച് ഭരണ അനുകൂല സംഘടനയുടെ നേതൃത്വത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി പൗരാവകാശ സമിതി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.