വിമാനത്താവള സ്വകാര്യവത്​കരണം: ആശങ്കയൊഴിയാതെ തലസ്ഥാനവാസികൾ

ശംഖുംമുഖം: വിമാനത്താവള സ്വകാര്യവത്കരണം താൽക്കാലികമായി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിെവച്ചെങ്കിലും ആശങ്ക ഒഴി യാതെ എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരും തലസ്ഥാനവാസികളും. സംസ്ഥാന സര്‍ക്കാറിന് പുറമേ, തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം ചോദ്യം ചെയ്ത് എയര്‍പോര്‍ട്ട് അതോറിറ്റി എംേപ്ലായീസ് യൂനിയനും ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. സ്വകാര്യവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം വന്നതുമുതല്‍ വിമാനത്താവളത്തിനു മുന്നില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ തുടങ്ങിയ സമരം 110 ദിവസങ്ങള്‍ പിന്നിടുകയാണ്. സ്വകാര്യവത്കരണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും തുടര്‍നടപടിക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി വേണ്ടതുണ്ട്, എന്നാല്‍ തെരഞ്ഞടുപ്പ് ചട്ടം നിലവില്‍ വന്നതോടെ മന്ത്രിസഭക്ക് അനുമതി നല്‍ക്കാന്‍ കഴിയാതെ പോയതാണ് സ്വകാര്യവത്കരണം നിര്‍ത്തിവെക്കാന്‍ കാരണം. കഴിഞ്ഞ വര്‍ഷം വിമാനത്താവളത്തില്‍നിന്ന് ലഭിച്ച ലാഭം 170 കോടിയാണ്. സ്വകാര്യവത്കരിച്ചാല്‍ ലാഭവിഹിതമായി ലഭിക്കുന്നത് 73 കോടി മാത്രമായിരിക്കുമെന്ന് എംേപ്ലായീസ് യൂനിയന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തുടക്കത്തില്‍ സ്വകാര്യവത്കരണത്തെ സംസ്ഥാന സര്‍ക്കാര്‍ ശക്തിയുക്തം എതിര്‍ക്കാതിരുന്നതാണ് തിരിച്ചടിയായത്. പിന്നീട് സമ്മർദത്തെ തുടർന്ന് വിമാനത്താവളം ഏറ്റെടുക്കുന്ന കരാറില്‍ സർക്കാർ പങ്കെടുത്തെങ്കിലും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തുടർന്ന് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രതിഷേധവുമായി രംഗെത്തത്തിയതും ഹൈകോടതിയെ സമീപിച്ചതും. നിലവില്‍ വിമാനത്താവളത്തില്‍ ബേസിക് സ്ട്രിപ്പിനായി സ്ഥലമില്ലാത്തതു കാരണം സുരക്ഷാ ഏജന്‍സിയുടെ താൽക്കാലിക ലൈസന്‍സിലാണ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. സ്വകാര്യവത്കരിക്കുന്ന വിമാനത്താവളത്തിനുവേണ്ടി ബേസിക് സ്ട്രിപ്പിന് സ്ഥലം വിട്ടുനല്‍കില്ലന്ന നിലപാടിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.