തിരുവനന്തപുരം: ലഘുലേഖകളുമായി തിരുവനന്തപുരം പാര്‍ലമെൻറ് മണ്ഡലത്തില്‍ ബി.ജെ.പി നടത്തുന്ന വിദ്വേഷപ്രചാരണം തട യാന്‍ തെരഞ്ഞെടുപ്പുകമീഷന്‍ തയാറാകാത്തത് പ്രതിഷേധാര്‍ഹെമന്ന് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം. വിജയകുമാറും സെക്രട്ടറി ജി.ആര്‍. അനിലും പറഞ്ഞു. ശബരിമല വിഷയത്തിലെ സുപ്രീംകോടതിവിധിയെ വസ്തുതാവിരുദ്ധമായി പ്രചരിപ്പിക്കുന്ന അയ്യപ്പെൻറ ചിത്രം പതിച്ച ലഘുലേഖയാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. മതചിഹ്നങ്ങളും ദൈവങ്ങളുടെ ചിത്രങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന ചട്ടം കാറ്റില്‍പറത്തി നടത്തുന്ന പ്രചാരണം തടയണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് ദിവസങ്ങള്‍ക്കുമുേമ്പ തെരഞ്ഞെടുപ്പ് കമീഷനും ജില്ല കലക്ടര്‍ക്കും പരാതി നല്‍കി. എന്നാല്‍, ഇതുവരെ നടപടി സ്വീകരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.