നേമം: എ. സമ്പത്ത് എം.പി നടൻ ജഗതി ശ്രീകുമാറിനെ സന്ദർശിച്ചു. ശനിയാഴ്ച രാവിലെ നടെൻറ പേയാട് ചെറുകോടുള്ള വസതിയിലെത്തിയാണ് എം.പി ജഗതിയെ സന്ദര്‍ശിച്ചത്. ആറ് വര്‍ഷം മുമ്പുണ്ടായ കാറപകടത്തില്‍ പരിക്കേറ്റ് വിശ്രമജീവിതം നയിക്കുന്ന നടനൊപ്പം ഭാര്യ ശോഭ, മകന്‍ രാജ്കുമാര്‍, മകള്‍ പാർവതി എന്നിവര്‍ ഉണ്ടായിരുന്നു. ഇവര്‍ സമ്പത്തിനെ സ്വീകരിച്ചു. അഭിനയലോകത്തേക്കുള്ള മടങ്ങിവരവിനെ അഭിനന്ദിച്ചശേഷം സമ്പത്ത് അദ്ദേഹത്തെ ഷാള്‍ അണിയിച്ചു. തെരഞ്ഞെടുപ്പുപര്യടനത്തിെൻറ ഭാഗമല്ല സന്ദര്‍ശനമെന്ന് സമ്പത്ത് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഭാര്യ ലിസി, ഐ.ബി. സതീഷ് എം.എല്‍.എ, പഞ്ചായത്ത് പ്രസിഡൻറ് അനില്‍കുമാര്‍ എന്നിവര്‍ക്കൊപ്പമാണ് സമ്പത്ത് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.