അഹിംസാസന്ദേശയാത്ര; ജൈനമതാചാര്യന് കെ.ടി.സി.ടിയിൽ സ്വീകരണം

കല്ലമ്പലം: അഹിംസാസന്ദേശയാത്രയുമായി എത്തിയ ജൈനമതാചാര്യൻ മഹാശ്രമൺജിക്കും അനുയായികൾക്കും കെ.ടി.സി.ടിയുടെ നേതൃത ്വത്തിൽ സ്വീകരണം നൽകി. മഹാശ്രമൺ ജിയുടെ നേതൃത്വത്തിൽ നൂറോളം സന്യാസിമാരും സന്യാസിനിമാരും നാനൂറോളം അനുയായികളുമായാണ് യാത്ര നടത്തുന്നത്. അഞ്ചുവർഷം മുമ്പ് ഡൽഹിയിലെ ചെങ്കോട്ടയിൽ നിന്നാണ് യാത്രയാരംഭിച്ചത്. ആഗോള സാഹോദര്യം, മതസൗഹാർദം, ലഹരിമുക്ത ലോകം, സഹിഷ്ണുത എന്ന മുദ്രാവാക്യമുയർത്തി ഭാരതം മുഴുവൻ കാൽനടയായി യാത്ര ചെയ്യുന്നതി​െൻറ ഭാഗമായാണ് കഴിഞ്ഞദിവസം രാവിലെ സംഘം കടുവയിൽ ജുമാമസ്ജിദിലെത്തിയത്. കടുവയിൽപള്ളി, പള്ളി ഒാഡിറ്റോറിയം, കോളജ് തുടങ്ങിയയിടങ്ങളിലായി വിശ്രമിച്ച ഇവർ വൈകീേട്ടാടെ കന്യാകുമാരിയിലേക്ക് യാത്ര തിരിച്ചു. കെ.ടി.സി.ടി ചെയർമാൻ ഡോ. പി.ജെ. നഹാസ്, ചീഫ് ഇമാം അബൂ റബീഅസദഖത്തുള്ള, ജനറൽ സെക്രട്ടറി എ.എം.എ. റഹിം, കോളജ് ചെയർമാൻ എം.എസ്. ഷെഫീർ എന്നിവർ ചേർന്ന് സ്വീകരിച്ചു. കടുവയിൽ ട്രസ്റ്റി​െൻറ ഉപഹാരവും സമ്മാനിച്ചു. ബി. സത്യൻ എം.എൽ.എ ഉൾപ്പെടെ നിരവധിേപർ കാണാനെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.