നേമം: തെളിനീര് നിറഞ്ഞ് പ്രൗഢിയോടെ ഇന്നും വിളപ്പില്‍ശാല നൂലിയോട് ഭാഗത്തെ പാറക്കുളം. സ്ത്രീകളുടെ നൈപുണ്യ വികസന ം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സേവ എന്ന സംഘടനയുടെ ആസ്ഥാനമന്ദിരത്തിന് മുന്നില്‍ സ്ഥിതിചെയ്യുന്നതാണ് ഈ കുളം. വാസ്തുശില്‍പി ലാറി േബക്കര്‍ 1995ല്‍ രൂപകല്‍പന ചെയ്തതാണ് സേവയെ. പ്രൗഢഗംഭീരമായ കെട്ടിടം ഉയര്‍ന്നപ്പോള്‍ അതിന് മുന്നില്‍ ഒരു കുളം ഭംഗികേടാണെന്ന് പറഞ്ഞ് പലരും നികത്താന്‍ ശ്രമിച്ചു. എന്നാല്‍, അന്ന് േബക്കറും സേവാ ഭാരവാഹികളും കുളത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. 50 വര്‍ഷത്തോളം പഴക്കം വരുന്നതാണ് കുളം. മുമ്പ് നിർമാണാവശ്യവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്തുകാരിലൊരാള്‍ പാറ പൊട്ടിച്ചെടുത്തപ്പോള്‍ രൂപപ്പെട്ട് വന്നതാണ്. കെട്ടിടങ്ങളുടെ മുകള്‍പ്പരപ്പില്‍ വീഴുന്ന മഴത്തുള്ളികള്‍ പാറക്കുളത്തിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനം ലാറി േബക്കര്‍ ഒരുക്കിയിരുന്നു. ഈ വെള്ളം പമ്പ് ചെയ്ത് ഫില്‍റ്റര്‍ ചെയ്ത് ജനങ്ങള്‍ക്കുള്ള കുടിനീരുമാക്കി. കടുത്ത വേനലില്‍ പ്രദേശത്തെ മിക്ക കുളങ്ങളും വറ്റിവരണ്ടിട്ടും പാറക്കുളം അതേപടി നിലനിൽക്കുന്നത് ഒരുപറ്റം നല്ല മനസ്സുകളുടെ ശ്രമഫലമായാണ്. വെള്ളമെടുക്കുന്നതിന് കപ്പിയും കയറും കുളത്തിെൻറ വശങ്ങളിലിട്ട് സേവ ഭാരവാഹികള്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. പൈപ്പിലൂടെ വല്ലപ്പോഴും എത്തുന്ന കുടിവെള്ളത്തെ ആശ്രയിച്ചിരിക്കാതെ തെളിനീര് നിറഞ്ഞ പാറക്കുളത്തിലെ ജലമെടുക്കാന്‍ നാട്ടുകാര്‍ ഇപ്പോഴും നിറഞ്ഞ മനസ്സോടെയാണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.