ശബരിമലയിൽ പുലിയിറങ്ങി; ആ​െള കടത്തിവിടുന്നത്​ ഒരു മണിക്കൂറോളം നിർത്തി​െവച്ചു

ശബരിമല: പമ്പ-സന്നിധാനം പാതയിൽ നീലിമലക്കടുത്ത് പുലിയെ കണ്ടത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാത്രി 9.30ഒാടെ നീലിമല ടോപ് 10ാം ഷെഡിന് സമീപമാണ് പുലിയെ കണ്ടത്. ഇതോടെ പാതയിലൂടെ ആെള കടത്തിവിടുന്നത് ഒരു മണിക്കൂറോളം നിർത്തിെവച്ചു. ദർശനം കഴിഞ്ഞ് ഇറങ്ങുന്നവരെ മരക്കൂട്ടത്തും ദർശനത്തിന് പോകുന്നവരെ പമ്പയിൽ പൊലീസ് ഗാർഡ് റൂമിനു മുന്നിലും തടഞ്ഞുനിർത്തി. ഇതുവഴി പോവുകയായിരുന്നവരാണ് ഷെഡിന് സമീപം പുലി നിൽക്കുന്നത് കണ്ടത്. പൊലീസും വനപാലകരും തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. 10.30ഒാടെ തീർഥാടകരെ കൂട്ടത്തോടെ ഇരുഭാഗങ്ങളിലേക്കും കടത്തിവിട്ടുതുടങ്ങി. ഒറ്റതിരിഞ്ഞ് ആരും പോകരുതെന്ന നിർദേശം നൽകിയാണ് തീർഥാടകരെ അയച്ചത്. വ്യാഴാഴ്ച രാത്രി പമ്പക്ക് സമീപവും പുലിയെ കണ്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.