പത്തുവർഷത്തിനകം രണ്ടുകോടി തെങ്ങുകൾ നട്ടുവളർത്തും -മന്ത്രി

തിരുവനന്തപുരം: അടുത്ത 10 വർഷത്തിനകം രണ്ടുകോടി തെങ്ങുകൾ കേരളത്തിൽ നട്ടുവളർത്തുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാ ർ. വെള്ളായണി കായൽ പാടശേഖരം വികസന പ്രവൃത്തികളുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒരു വാർഡിൽ 75 തെങ്ങിൻ തൈകൾ െവച്ച് വിതരണംചെയ്യും. ഇതിന് 15 ലക്ഷം തെങ്ങിൻതൈകൾ തയാറായി. പ്രകൃതിദുരന്തങ്ങൾ ഉണ്ടായെങ്കിലും കാർഷികമേഖല തകർച്ചയെ അതിജീവിച്ച് നേട്ടംകൈവരിച്ചതായി മന്ത്രി പറഞ്ഞു. മൂന്നരക്കോടി രൂപയാണ് വെള്ളായണി കായൽ പാടശേഖര വികസന പ്രവൃത്തികൾക്കായി ചെലവഴിക്കുന്നത്. ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ബി.പി. മുരളി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രഞ്ജിത്ത്, തദ്ദേശസ്ഥാപന പ്രതിനിധികളായ സതീശൻ, ആർ. ജയലക്ഷ്മി, എസ്. കുമാർ, ഷൈലജ സുരേഷ്ബാബു, മനോജ് കെ. നായർ, പാടശേഖരസമിതി പ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.