തിരുവനന്തപുരം: രാജ്യത്ത് ജനാധിപത്യമൂല്യങ്ങളുടെ നിലനിൽപ്പിന് ഗുരുതര ഭീഷണി നേരിടുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുൻ സ്പീക്കർ ജി. കാർത്തികേയെൻറ നാലാം വാർഷികത്തോടനുബന്ധിച്ച് ജി. കാർത്തികേയൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിലെ മാന്യതയുടെയും വിശ്വസ്തതയുടെയും പ്രതീകമായിരുന്നു ജി. കാർത്തികേയൻ. വർത്തമാനകാലത്തെ പൊതുപ്രവർത്തകർക്കെല്ലാം ഒരു പാഠപുസ്തകമായിരുന്നു അദ്ദേഹമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ കമീഷൻ അംഗം കെ. മോഹൻകുമാർ, നവകേരള കർമപദ്ധതി കോഓഡിനേറ്റർ ചെറിയാൻ ഫിലിപ്, മുൻമന്ത്രി പന്തളം സുധാകരൻ, കെ.എസ്. ശബരീനാഥൻ എം.എൽ.എ, റോയി മാത്യു, മണക്കാട് എസ്. സുരേഷ്, ജലീൽ മുഹമ്മദ്, കുളനട ജി. രഘുനാഥ്, യൂജിൻ തോമസ്, മണക്കാട് രാജേഷ്, അനിൽ, കുമാരപുരം രാജേഷ്, ഹരി നിർമൽ, റ്റി. കൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.