തിരുവനന്തപുരം: േപ്രംനസീർ, സത്യൻ, ജയൻ എന്നിവരുടെ സ്മരണാർഥം ഭാരത് ഭവനും നിത്യഹരിത കൾചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ് റിയും പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനും സംയുക്തമായി സംഘടിപ്പിച്ച ഹരിതസന്ധ്യ ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. 2019ലെ പ്രവാസി ഭാരതി ചലച്ചിത്ര പ്രതിഭ പുരസ്കാരം നടൻ ഇന്ദ്രൻസിന് സമ്മാനിച്ചു. സിനിമ പിന്നണി ഗാനരംഗത്ത് 20 വർഷം പൂർത്തിയാക്കിയ ഗായകൻ വി. ദേവാനന്ദ്, പ്രഫ.എം. സിദ്ദിഖുൽ കബീർ, വള്ളക്കടവ് ഷാഫി, ആശ ജീവൻ സത്യൻ, സമീർ സിദ്ദിഖി, ഗോപൻ ശാസ്തമംഗലം, ചേരിയിൽ ഹേമചന്ദ്രൻ നായർ, സബീർ തൊളിക്കുഴി, എ.ആർ. ആര്യ, ഈശ്വർ എം. വിനയൻ എന്നിവരെ നിത്യഹരിത സൊസൈറ്റി ആദരിച്ചു. പ്രവാസി ബന്ധു എസ്. അഹമ്മദ് അധ്യക്ഷത വഹിച്ചു. ജീവൻ സത്യൻ, താജ് ബഷീർ, കാഞ്ചിയോട് ജയൻ, എ. ഷുക്കൂർ, നിത്യഹരിത സൊസൈറ്റി പ്രസിഡൻറ് റഹിം പനവൂർ, ട്രഷറർ ബൈജു തീർഥം, പ്രഫ. എം. സിദ്ദിഖുൽ കബീർ, ഡോ. വാഴമുട്ടം ബി. ചന്ദ്രബാബു, നൗഷാദ് കായ്പ്പാടി എന്നിവർ സംസാരിച്ചു. PHOTO 1.jpg PHOTO 2.JPG ഫോട്ടോക്യാപ്ഷൻ 1. ഭാരത് ഭവനും നിത്യഹരിത കൾചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയും പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനും സംയുക്തമായി ഭാരത് ഭവനിൽ സംഘടിപ്പിച്ച ഹരിതസന്ധ്യ എന്ന പരിപാടിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.