കമീഷണറേറ്റിന്​ വീണ്ടും ​െഎ.എ.എസ്​ 'പാര'; പൊലീസിലെ ഘടനാമാറ്റവും തെരഞ്ഞെടുപ്പിനുശേഷം

തിരുവനന്തപുരം: മുഖ്യമന്ത്രി ഇടപെെട്ടങ്കിലും പൊലീസ് കമീഷണറേറ്റ് സംവിധാനം നടപ്പാക്കാനുള്ള നീക്കം ഫലംകണ്ടില ്ല. മന്ത്രിസഭ അംഗീകാരം നൽകിയ പൊലീസ് ഘടനാമാറ്റവും തെരഞ്ഞെടുപ്പിനുശേഷം മാത്രം. പൊലീസിലെ ഘടനാമാറ്റത്തിന് കഴിഞ്ഞമാസം ചേർന്ന മന്ത്രിസഭേയാഗമാണ് അംഗീകാരം നൽകിയത്. എന്നാൽ, കമീഷണറേറ്റ് എന്ന ആവശ്യം അംഗീകരിക്കാതെ ഘടനയിൽ മാറ്റം വരുത്താനുള്ള തീരുമാനത്തിൽ െഎ.പി.എസുകാർ അസംതൃപ്തരായിരുന്നു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഡി.ജി.പി ലോക്നാഥ് ബെഹ്റ െഎ.പി.എസുകാരുടെ അതൃപ്തി അറിയിച്ചു. അതി​െൻറ അടിസ്ഥാനത്തിൽ കമീഷണറേറ്റ് നടപ്പാക്കുന്നകാര്യത്തിൽ നടപടിയെടുക്കാൻ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന് നിർദേശം നൽകുകയും ചെയ്തു. എന്നാൽ, അവിടെയും െഎ.എ.എസ്-െഎ.പി.എസ് തർക്കം വിഷയമായെന്നാണ് വ്യക്തമാകുന്നത്. കമീഷണറേറ്റ് നടപ്പാക്കിയാൽ െഎ.എ.എസുകാരുടെ അധികാരങ്ങൾ ഡി.െഎ.ജി റാങ്കിലുള്ള െഎ.പി.എസ് ഉദ്യോഗസ്ഥന് ലഭിക്കും. അതിനോട് െഎ.എ.എസുകാർക്ക് താൽപര്യമില്ല. അതിനാലാണ് കമീഷണറേറ്റ് നടപ്പാക്കുന്നതിനെ അവർ എതിർക്കുന്നത്. ജനസംഖ്യാനുപാതികമായി കമീഷണറേറ്റ് രൂപവത്കരിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് നേരത്തേതന്നെ നിയമസെക്രട്ടറി നിയമോപദേശം നൽകിയിരുന്നു. അക്കാരണം ചൂണ്ടിക്കാട്ടി തന്നെയാണ് ആഭ്യന്തരവകുപ്പും അന്തിമതീരുമാനം നടപ്പാക്കാത്തതെന്നാണ് വിവരം. സംസ്ഥാന പൊലീസ് മേധാവിക്ക് തൊട്ടുതാഴെ ക്രമസമാധാന ചുമതലക്ക് ഒരു എ.ഡി.ജി.പി തസ്തിക വരുന്നനിലക്കാണ് ഘടനാമാറ്റം കൊണ്ടുവരാൻ മന്ത്രിസഭയോഗം അംഗീകാരം നൽകിയത്. നിലവിൽ െഎ.ജിമാർ നിർവഹിച്ചുവന്ന നാല് റേഞ്ചുകളുടെ ചുമതല ഡി.ഐ.ജിമാര്‍ക്ക് നൽകും. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ എന്നിവയാണ് റേഞ്ചുകൾ. എ.ഡി.ജി.പിമാർ വഹിച്ചുവന്ന രണ്ട് സോണുകളുടെ (നോർത്ത് സോൺ, സൗത്ത് സോൺ) ചുമതല ഐ.ജിമാര്‍ക്ക് നൽകാനുമായിരുന്നു നീക്കം. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിലവിലെ ഘടനയിൽതന്നെ കാര്യങ്ങൾ നടക്കെട്ടയെന്നാണ് ഇപ്പോൾ തീരുമാനം. ബിജു ചന്ദ്രശേഖർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.