തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളില്‍ 2016 മുതല്‍ നിയമിക്കപ്പെട്ട അധ്യാപകരുടെ നിയമനാംഗീകാരം സംബന ്ധിച്ച സര്‍ക്കാറിെൻറ നിലപാട് തികച്ചും അപഹാസ്യവും അധ്യാപകസമൂഹത്തോട് കാണിച്ച വഞ്ചനപരമായ സമീപനവുമാണെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞംപോലെയുള്ള വിദ്യാഭ്യാസരംഗത്തെ ഗുണനിലവാര പരിപാടികള്‍ക്ക്് നേതൃത്വം നല്‍കിയ, മൂന്നുവര്‍ഷമായി സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്നവരുമായ ഇത്തരം അധ്യാപകരോടുള്ള സര്‍ക്കാറിെൻറ നീതിനിഷേധമാണിതെന്ന് പ്രസിഡൻറ് എ.കെ. സൈനുദ്ദീന്‍ പറഞ്ഞു. മുന്‍ യു.ഡി.എഫ് സര്‍ക്കാറിെൻറ 2011ലെ അധ്യാപക പാക്കേജും 29/16 എന്ന ഉത്തരവും അട്ടിമറിച്ചാണ് സര്‍ക്കാര്‍ കെ.ഇ.ആര്‍ ഭേദഗതി ചെയ്തത്. ഇതുമൂലം നിരവധി അധ്യാപകരുടെ നിയമനാംഗീകാരവും ജോലി സംരക്ഷണവും നഷ്ടപ്പെട്ടു. 2010ലെ ഇടത് സര്‍ക്കാറിെൻറ 10/2010 എന്ന പഴയ ഉത്തരവ് വീണ്ടും നിലവില്‍വരുത്തിയാണ് കെ.ഇ.ആറില്‍ ഭേദഗതി കൊണ്ടുവന്നത്. ഇത് സര്‍ക്കാറിെൻറ അധ്യാപകദ്രോഹ നടപടിയാണ്. നൂറുകണക്കിന് അധ്യാപകരുടെ ശമ്പളം നിഷേധിച്ച ഈ ഉത്തരവ് പുനഃക്രമീകരിക്കുകയും നിലവില്‍ നിയമിക്കപ്പെട്ട മുഴുവന്‍ അധ്യാപകര്‍ക്കും നിയമനാംഗീകാരവും ശമ്പളവും ലഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുസ്തക പ്രകാശനം തിരുവനന്തപുരം: ജലപരിസ്ഥിതി ശാസ്ത്രജ്ഞനും ജലവിഭവവകുപ്പ് മുൻ ഡയറക്ടറുമായ ഡോ. വി. സുഭാഷ് ചന്ദ്രബോസ് തയാറാക്കിയ 'പെയ്ത്തുവെള്ളം പറഞ്ഞതും പറയാത്തതും- ആനന്ദകേരളത്തിനൊരാമുഖം' എന്ന പുസ്തകം പ്രകാശനം ചെയ്തു. കേരളത്തിലുണ്ടായ പ്രളയം, ഉരുൾെപാട്ടൽ, ഒാഖി എന്നിവയുടെ കാരണങ്ങളും പശ്ചാത്തലവും പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. അടുത്ത 30 വർഷം മുന്നിൽകണ്ടുള്ള ആനന്ദകേരളം സൃഷ്ടിക്കുന്ന നിരവധി ആശയങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.