അയ്യങ്കാളി പാർക്കും അയ്യങ്കാളി പ്രതിമയും ഉദ്​ഘാടനം ചെയ്തു

കഴക്കൂട്ടം: അയ്യങ്കാളിയുൾപ്പെടെയുള്ള നവോത്ഥന നായകന്മാർ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് 1000 ദ ിനം പിന്നിട്ട സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കഴക്കൂട്ടം കുമിഴിക്കര കുളത്തിനു സമീപം കോർപറേഷൻ നിർമിക്കുന്ന അയ്യങ്കാളി പാർക്കും അയ്യങ്കാളി പ്രതിമയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മേയർ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. മരാമത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. പുഷ്പലത, കൗൺസിലർമാരായ മേടയിൽ വിക്രമൻ , പ്രതിഭാ ജയകുമാർ, ഫ്രാക് ജനറൽ സെക്രട്ടറി ആർ. ശ്രീകുമാർ, വാർഡ് കമ്മിറ്റി അംഗം പി.എ. ഹക്കീം, കെ.പി.എം.എസ് പോങ്ങറ ബ്രാഞ്ച് പ്രസിഡൻറ് ജി.എസ്. അനിൽകുമാർ, സെക്രട്ടറി കെ. കൃഷ്‌ണകുമാർ, ട്രഷറർ എം. മനു, ആലംകോട് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, സ്വാഗതവും അസി. എൻജിനീയർ രാജീവ് നന്ദിയും പറഞ്ഞു. 16 ലക്ഷം രൂപ ചെലവിട്ടാണ് നഗരസഭാ മിനിപാർക്കും അയ്യങ്കാളി പ്രതിമയും നിർമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.