ചൂട്​ കടുക്കുന്നു; ഉഷ്​ണതരംഗം നീളാൻ സാധ്യത

*മലപ്പുറത്ത് ഒരാൾക്ക് സൂര്യാതപമേറ്റു തിരുവനന്തപുരം: ഉഷ്ണതരംഗ ഭീഷണി നിലനിൽക്കെ, സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശ ം തുടരുന്നു. രണ്ട് ദിവസമായി സംസ്ഥാനത്തുടനീളം കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. ഉഷ്ണതരംഗഭീഷണി സംബന്ധിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യാഴാഴ്ചവരെയാണ് മുന്നറിയിപ്പ് നൽകിയിരുന്നത്. എന്നാൽ, കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തി‍​െൻറ റിപ്പോർട്ട് അനുസരിച്ച് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ബുധനാഴ്ച മലപ്പുറം എടവണ്ണയിൽ യുവാവിന് സൂര്യാതപമേറ്റു. എടവണ്ണ പി.സി കോളനിയിലെ ഏലംകുളവൻ അബ്ബാസിനാണ് പൊള്ളലേറ്റത്. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ മൂന്നുദിവസംകൊണ്ട് ശരാശരി താപനിലയില്‍ നാല് ഡിഗ്രി സെല്‍ഷ്യസി​െൻറ വര്‍ധന രേഖപ്പെടുത്തി. കോഴിക്കോടും പാലക്കാടും 36 ഡിഗ്രിയായിരുന്നു ബുധനാഴ്ചയിലെ താപനില. തിരുവനന്തപുരത്ത് 35 ഡിഗ്രിയാണ് അനുഭവപ്പെട്ടത്. രാവിലെ 11മുതല്‍ വൈകീട്ട് മൂന്നുവരെ നേരിട്ട് വെയിൽ ഏല്‍ക്കുന്ന തരത്തിലെ ജോലികൾ തൊഴിലാളികളെക്കൊണ്ട് ചെയ്യിക്കുന്ന കമ്പനികള്‍ക്കും ഉടമകള്‍ക്കുമെതിരെ നടപടി സ്വീകരിക്കാൻ തൊഴിൽവകുപ്പ് നിർദേശം നൽകി. സ്‌കൂളുകളില്‍ അസംബ്ലികള്‍ ഒഴിവാക്കുന്നതടക്കം നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാൻ മിന്നല്‍ പരിശോധനക്ക് വിദ്യാഭ്യാസ വകുപ്പും തീരുമാനിച്ചു. കനത്ത ചൂടില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷക്കെത്തുന്ന വിദ്യാര്‍ഥികൾ ആശങ്കയിലാണ്. യൂനിഫോം നിർബന്ധമാക്കരുതെന്ന് ബാലാവകാശ കമീഷൻ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ചൂട് കൂടിയതോടെ പകര്‍ച്ചവ്യാധികളും പടരുകയാണ്. ക്ഷീണം, നിർജലീകരണം, മഞ്ഞപ്പിത്തം ഉള്‍പ്പെടെ രോഗങ്ങള്‍ വ്യാപകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.