തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥി പട്ടിക വെള്ളിയാഴ്ച പുറത്തി റക്കാനിരിക്കെ ഘടകകക്ഷികൾ പ്രതീക്ഷയിലും അതിലേറെ ആശങ്കയിലും. മൂന്ന് ദശാബ്ദത്തിനിടെ വിഹിതം കുറഞ്ഞുവന്ന്, ഇപ്പോൾ 20 മണ്ഡലങ്ങളിൽ സീറ്റ്നില പൂജ്യത്തിലേക്ക് ചുരുങ്ങുമോയെന്ന ആശങ്കയിലാണ് സി.പി.എമ്മും സി.പി.െഎയും ഒഴികെയുള്ള എട്ട് ഘടകകക്ഷികൾ. സി.പി.എം നേതൃത്വത്തെ ഒന്നും രണ്ടും വട്ടം മുഖംകാണിച്ച ഘടകകക്ഷി നേതാക്കൾ എന്നിട്ടും 'പ്രതീക്ഷ'യിലാണ്. സി.പി.എമ്മിെൻറ സ്ഥാനാർഥി പട്ടികക്ക് അന്തിമ അംഗീകാരം നൽകാൻ സംസ്ഥാന സമിതി വ്യാഴാഴ്ച ചേരാനിരിക്കെ ചൊവ്വ, ബുധൻ ദിവസങ്ങളിലായി നാല് ഘടകകക്ഷി നേതൃത്വമാണ് എ.കെ.ജി സെൻറർ കയറിയിറങ്ങിയത്. എല്ലാവരോടും വെള്ളിയാഴ്ച എൽ.ഡി.എഫ് യോഗത്തിൽ അറിയിക്കാമെന്ന മറുപടിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കം നൽകിയത്. 2014 ൽ മത്സരിച്ച ഏക ഘടകകക്ഷിയായ ജനതാദൾ (എസ്) വിഭാഗത്തിന് നിലവിലുള്ള കോട്ടയംതന്നെ നഷ്ടമാവുന്ന സ്ഥിതിയാണ്. പകരം തിരുവനന്തപുരമോ മറ്റേതെങ്കിലും മണ്ഡലമോ ആവശ്യപ്പെെട്ടങ്കിലും കെ. കൃഷ്ണൻകുട്ടി ഒറ്റക്ക് നടത്തിയ ചർച്ച ഫലം കണ്ടില്ല. ചൊവ്വാഴ്ച കെ. കൃഷ്ണൻകുട്ടി, നീലലോഹിത ദാസൻ നാടാർ, മാത്യു ടി. തോമസ്, സി.കെ. നാണു എന്നിവരോട് നിലവിലെ സാഹചര്യത്തിൽ പുതിയ സീറ്റ് നൽകൽ ബുദ്ധിമുെട്ടന്ന് സി.പി.എം വ്യക്തമാക്കി. വെള്ളിയാഴ്ച വിളിച്ചു ചേർത്ത ജെ.ഡി-എസ് നേതൃയോഗത്തിൽ കടുത്ത നടപടി ആരും പ്രതീക്ഷിക്കുന്നില്ല. എൻ.സി.പിക്ക് വേണ്ടി ടി.പി. പീതാംബരനും മന്ത്രി എ.കെ. ശശീന്ദ്രനും പത്തനംതിട്ടയാണ് ആദ്യം ആവശ്യപ്പെട്ടത്. പൊന്നാനിയെങ്കിലും പരിഗണിക്കണമെന്ന് അറിയിച്ചു. ഇടവേളക്ക് ശേഷം എൽ.ഡി.എഫിൽ തിരികെ എത്തിയ ലോക്താന്ത്രിക് ജനതാദൾ വടകരയാണ് ആവശ്യപ്പെടുന്നത്. സംസ്ഥാന സമിതിക്ക് ശേഷം അറിയിക്കാമെന്നാണ് എം.വി. ശ്രേയാംസ്കുമാർ, വർഗീസ് ജോർജ്, ഷെയ്ഖ് പി. ഹാരീസ് എന്നിവരോട് വ്യക്തമാക്കിയത്. ജനാധിപത്യ കേരള കോൺഗ്രസിനു വേണ്ടി സി.പി.എം നേതൃത്വത്തെ കണ്ട ഫ്രാൻസിസ് േജാർജ്, ഡോ. കെ.സി. ജോസഫ്, പി.സി. ജോസഫ് എന്നിവർ തങ്ങളെ കൂടി പരിഗണിക്കണമെന്ന അഭ്യർഥന മാത്രം മുന്നോട്ടുവെച്ചു. െഎ.എൻ.എല്ലും പ്രത്യേക സീറ്റ് ആവശ്യപ്പെട്ടില്ല. മത്സരിക്കാനുള്ള സന്നദ്ധത മാത്രമാണ് എ.പി. അബ്ദുൽ വഹാബും കാസിം ഇരിക്കൂറും ബി. ഹംസയും അറിയിച്ചത്. പൊന്നാനി സീറ്റിൽ തങ്ങൾക്കുകൂടി അഭിമതനായ പൊതുസ്ഥാനാർഥി വരണമെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.