കൊല്ലം: കെട്ടിടനികുതി വർധനവിെൻറ മുൻകാലപ്രാബല്യം കോർപറേഷൻ രണ്ട് വർഷമായി ചുരുക്കി. ഇപ്പോഴത്തെ സാമ്പത്തിക വർഷത്തിന് പുറമെ അഞ്ച് വർഷത്തെ മുൻകാല പ്രാബല്യത്തോടെയാണ് നഗരസഭ നേരത്തെ കെട്ടിടനികുതി വർധിപ്പിച്ചത്. ഇതുസംബന്ധിച്ച് നിരവധി ആക്ഷേപങ്ങളാണ് നിലനിന്നിരുന്നത്. കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങളും കെട്ടിടനികുതി സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ അവതരിപ്പിച്ചിരുന്നു. പുതിയ ഭേദഗതി പ്രകാരം 2016-17, 2017-18, 2018-19 വർഷങ്ങളിലെ നികുതിമാത്രം വർധിപ്പിച്ച നിരക്ക് പ്രകാരം അടച്ചാൽ മതി. നികുതി അഞ്ച് തുല്യ ഗഡുക്കളായി അടയ്ക്കാം. നേരത്തെ അടച്ചവരുടെ നികുതി വരുംവർഷങ്ങളിൽ കുറവ് ചെയ്യും. മാർച്ച് 31 വരെ പലിശയും പിഴപ്പലിശയും ഒഴിവാക്കിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.