വൈദ്യുതി സെമിനാറിന്​ തുടക്കം

തിരുവനന്തപുരം: 'നവകേരളത്തിന് ജനപക്ഷ ഉൗർജം' വിഷയത്തിൽ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.െഎ.ടി.യു) സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ശിൽപശാല മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തൊണ്ടക്ക് അസ്വസ്ഥതയുള്ളതിനാൽ മുഖ്യമന്ത്രി കാര്യമായി സംസാരിച്ചില്ല. ശാസ്ത്ര-സേങ്കതിക നേട്ടങ്ങൾ വൈദ്യുതി മേഖലയുടെ വികസനത്തിന് എന്ന വിഷയത്തിൽ ആസൂത്രണ ബോർഡ് അംഗം ഡോ. ടി. ജയരാമനും ധനസ്ഥിതിയെകുറിച്ച് ബോർഡ് ചെയർമാൻ എൻ.എസ്. പിള്ളയും ഭാവിയിലെ കെ.എസ്.ഇ.ബി വിഷയത്തിൽ ഡോ.വി. ശിവദാസനും ആഗോളവത്കരണ കാലെത്ത വൈദ്യുതി മേഖലയെകുറിച്ച് പ്രശാന്തോ നന്ദി ചൗധരിയും ഉൽപാദന മേഖലയിലെ സാധ്യതകളും പരിമിതികളും എന്ന വിഷയത്തിൽ കെ.ഒ. ഹബീബും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കെ. ജയപ്രകാശ്, എം.പി. ഗോപകുമാർ, പി.വി. ലതീഷ്, ജയൻദാസ് പി.പി, വി.വി. വിജയൻ, സജീവ്കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.