ഡെപ്യൂട്ടി മേയർക്ക്​ ഇന്നോവ ​േവണം, പ്രതിപക്ഷം തടഞ്ഞു

തിരുവനന്തപുരം: ഡെപ്യൂട്ടി മേയർക്ക് ഔദ്യോഗിക വാഹനമായി ഇന്നോവ ക്രിസ്റ്റ വാങ്ങാനുള്ള നീക്കം പ്രതിപക്ഷ ഇടപെടലി നെതുടർന്ന് ഉപേക്ഷിച്ചു. നാലരവർഷമായി ഉപയോഗിക്കുന്ന വാഹനം ഉണ്ടായിരിക്കെ അതൊഴിവാക്കി പുതിയത് വാങ്ങാനുള്ള അജണ്ട കൗൺസിൽ യോഗത്തിലെത്തിയപ്പോഴാണ് എതിർപ്പുയർന്നത്. കോര്‍പറേഷ​െൻറ പഴയ അംബാസിഡര്‍ കാര്‍ ലേലത്തില്‍ വില്‍ക്കുന്നതിനൊപ്പമാണ് ഡെപ്യൂട്ടി മേയര്‍ക്ക് കാര്‍ വാങ്ങുന്നതും കൗണ്‍സിലില്‍ അവതരിപ്പിച്ചത്. പണമില്ലാത്തതിനാൽ ഒാഖി ദുരിതബാധിതർക്കുള്ള പദ്ധതികൾപോലും എങ്ങുെമത്താത്ത സാഹചര്യത്തിലാണ് അധിക തുക ചെലവിട്ട് ഇന്നോവ വാങ്ങുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കോൺഗ്രസ് -ബി.െജ.പി കൗൺസിലർമാർ അഭിപ്രായപ്പെട്ടു. നിലവില്‍ ഡെപ്യൂട്ടി മേയര്‍ ഉപയോഗിക്കുന്ന കാറിന് ഏറെ പഴക്കമില്ലെന്നും പ്രതിപക്ഷം പറഞ്ഞു. ഭരണപക്ഷത്തുനിന്ന് പ്രതിരോധിക്കാനും ആരും എഴുന്നേറ്റില്ല. വില്‍ക്കുന്നതിനായി അജണ്ടയിൽ പറഞ്ഞ അംബാസിഡർ കാറും െഡപ്യൂട്ടി മേയറുടെ ഔദ്യോഗികവാഹനവുമായി യാതൊരു ബന്ധവുമില്ലെന്നും വാഹനമുണ്ടായിരിക്കെ പഴയ കാർ ചൂണ്ടിക്കാട്ടി പുതിയ വാഹനം വാങ്ങലാണ് ലക്ഷ്യമെന്നും ആരോപണമുയർന്നു. എന്നാൽ, കാർ വാങ്ങുന്നത് ത​െൻറ വീട്ടിലേക്കല്ലെന്നും ഒൗദ്യോഗിക ആവശ്യത്തിനാണെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞിട്ടും പ്രതിപക്ഷം വിട്ടില്ല. ഇതോടെ വാഹനം വാങ്ങൽ നീക്കം ഉപേക്ഷിക്കുകയായിരുന്നു. മേയർ ഇക്കാര്യം വ്യക്തമാക്കിയശേഷവും വിശദീകരണവുമായി ഡെപ്യൂട്ടി മേയർ എഴുന്നേറ്റെങ്കിലും പ്രതിപക്ഷം ബഹളം വെച്ചു. മേയർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.