വ്യത്യസ്ത വാഹനാപകടങ്ങളിൽ എട്ടുപേർക്ക് പരിക്ക്

കൊല്ലം: നഗരത്തിൽ രാത്രിയുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ കുട്ടികളടക്കം എട്ടുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ് ച രാത്രി 9.50ന് തേവള്ളി പാലത്തിൽ ബൈക്ക് യാത്രികരായ യുവദമ്പതികളെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചിട്ടു. ഇവരെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പത്തോടെ അയത്തിലിന് സമീപം കിളികൊല്ലൂർ തട്ടാർകോണം സ്വദേശി രതീഷും കുടുംബവും സഞ്ചരിച്ച ബൈക്കിൽ കേരളപുരം സ്വദേശികൾ സഞ്ചരിച്ച ഇന്നോവ കാർ ഇടിച്ചു. രതീഷിനെയും ഭാര്യയെയും രണ്ട് കുട്ടികളെയും കാറിൽതന്നെ മേവറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 10.20ഓടെ അയത്തിൽ ജങ്ഷന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെയും മേവറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപെട്ട വാഹനങ്ങൾ കിളികൊല്ലൂർ, അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിൽ പരാക്രമം; സൂപ്പർ ഫാസ്റ്റ് ബസ് വഴിയിലായി കൊല്ലം: കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റി​െൻറ വഴിമുടക്കി മദ്യപരുടെ അഴിഞ്ഞാട്ടം. ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. ബസി​െൻറ വഴിമുടക്കി മദ്യപസംഘം മുന്നോട്ടുപോയതോടെ യാത്രക്കാരും വലഞ്ഞു. തിരുവനന്തപുരത്തുനിന്ന് ഹരിപ്പാട്ടേക്ക് പോയ ബസ് കൊല്ലം സ്റ്റാൻഡ് പിന്നിട്ടപ്പോഴാണ് ബൈക്ക് യാത്രക്കാർ പരാക്രമം തുടങ്ങിയത്. കിലോമീറ്ററുകളോളം ബസിന് സൈഡ് നൽകാതെയും ഡ്രൈവറെ അസഭ്യം പറഞ്ഞും ഇവർ യാത്രതുടർന്നു. രാമൻകുളങ്ങര ജങ്ഷനിലെത്തിയപ്പോൾ പ്രകോപിതരായ യാത്രക്കാർ ബസ് നിർത്താൻ ആവശ്യപ്പെട്ട് പുറത്തിറങ്ങി. കണ്ടക്ടർ ശക്തികുളങ്ങര പൊലീസിൽ സംഭവം വിളിച്ചറിയിച്ചു. സംഗതി പന്തികേടാകുമെന്ന് കണ്ട് രണ്ടുപേരും ബൈക്കുപേക്ഷിച്ച് സ്ഥലത്തുനിന്ന് മുങ്ങി. പൊലീസ് എത്തിയിട്ട് യാത്ര തുടരാൻ നിർദേശം ലഭിച്ചതിനാൽ അടുത്തുള്ള ശക്തികുളങ്ങര സ്റ്റേഷനിൽനിന്ന് പൊലീസ് എത്തുന്നതുവരെ അരമണിക്കൂറോളം ബസ് റോഡിൽ നിർത്തിയിട്ടു. പൊലീസെത്തി ബൈക്ക് കസ്റ്റഡിയിലെടുത്തതിനുശേഷമാണ് ബസ് യാത്ര തുടർന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.