25 ഒാളം ഗുണ്ടകളെ കരുതൽ തടങ്കലില്‍ പാര്‍പ്പിക്കാന്‍ സിറ്റി പൊലീസ്​ നടപടി തുടങ്ങി

തിരുവനന്തപുരം: നഗരത്തിലെ 25 ഒാളം ഗുണ്ടകളെ ഗുണ്ടാനിയമപ്രകാരം കരുതൽ തടങ്കലിലടയ്ക്കാൻ സിറ്റി പൊലീസ് നടപടി തുടങ്ങി. ഒരാളെ ഗുണ്ടാ ആക്ടിലെ സെക്ഷന്‍ 15 പ്രകാരം നാടുകടത്താൻ നടപടി സ്വീകരിച്ചതായി സിറ്റി പൊലീസ് കമീഷണർ എസ്. സുരേന്ദ്രൻ അറിയിച്ചു. നിരവധി കേസുകളിലെ പ്രതികളും പൊതുജനങ്ങളുടെ സ്വൈരജീവിതത്തിനു തടസ്സമുണ്ടാക്കിയവരുമായ 22 ഗുണ്ടകൾക്കെതിരെ ഗുണ്ടാ ആക്ട് സെക്ഷൻ മൂന്ന് പ്രകാരം ആറുമാസത്തെ കരുതൽ തടവിൽ പാർപ്പിക്കാൻ കലക്ടറുടെ ഉത്തരവിനായി റിപ്പോർട്ട് തയാറാക്കി കഴിഞ്ഞു. ഇതിൽ 15 എണ്ണം കലക്ടറുടെ ഒാഫിസ് പരിഗണനയിലാണെന്നും ബാക്കിയുള്ള റിപ്പോർട്ടുകൾ അടുത്ത ദിവസങ്ങളിൽ തയാറാക്കുമെന്നും കമീഷണർ അറിയിച്ചു. കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് ആറുപേർ, ഫോര്‍ട്ടില്‍നിന്ന് നാല്, മെഡിക്കൽ കോളജ്, തുമ്പ സ്റ്റേഷനുകലിൽനിന്ന് മൂന്ന്, പൂജപ്പുര, നേമം തിരുവല്ലം, മണ്ണന്തല, മ്യൂസിയം എന്നിവിടങ്ങളിൽനിന്ന് ഓരോ ആൾവീതവുമാണ് ഗുണ്ടാലിസ്റ്റിലെ പട്ടികയിലുള്ളത്. ഇതിനു പുറമേ, ഓപറേഷൻ കോബ്ര വഴിയും മറ്റു മിന്നൽ പരിശോധനകൾ വഴിയും 130 സാമൂഹികവിരുദ്ധരെയും ഇതിനകം പിടികൂടി. വിവിധ കോടതികളിൽ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച 43 പേരെയും നിരവധി വാറൻറ് കേസിലെ പ്രതികളെയും അറസ്റ്റ് ചെയ്തു. സ്കൂൾ-കോളജ് പരിസരങ്ങള്‍, ബസ്സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പെൺകുട്ടികളെയും സ്ത്രീകളെയും ശല്യം ചെയ്ത 83 പേരെ പിടികൂടി 30 കേസുകൾ രജിസ്റ്റർ ചെയ്തതായും കമീഷണർ അറിയിച്ചു. നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും സ്ഥിരംകുറ്റവാളികളുടെ വിവരശേഖരണം നടത്തിയതില്‍ 40 പേർ അറസ്റ്റിലായി. കൂടാതെ, പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച 358 പേരെയും, മദ്യപിച്ച് വാഹനമോടിച്ച 340 പേരെയും ഒരു മാസത്തിനിടെ പിടികൂടിയതായും കമീഷണർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.