67 എ.ഐ.പി സ്കൂള്‍ ജീവനക്കാരുടെ നിയമനം അംഗീകരിച്ചു തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ കമീഷൻ ശിപാര്‍ശ പ്രകാര ം ബോയന്‍, നായിഡു, കോടങ്കി നായ്ക്കന്‍ എന്നീ സമുദായങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. സംസ്ഥാന വനിത വികസന കോര്‍പറേഷനിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടും. * കേരള സബോര്‍ഡിനേറ്റ് ജുഡീഷ്യറിയില്‍ 478 തസ്തികകള്‍ സൃഷ്ടിക്കും. ഇതില്‍ 340 തസ്തികകള്‍ എല്‍.ഡി.സിയുടേതും 30 തസ്തികകള്‍ ടൈപ്പിസ്റ്റിേൻറതുമാണ്. *കേന്ദ്രാവിഷ്കൃത പദ്ധതിയായ ഏരിയ ഇൻറന്‍സീവ് പ്രോഗ്രാമിന് കീഴില്‍ 2003 ജൂണ്‍ ഒന്നിനുശേഷം നിയമിതരായ 67 അധ്യാപക -അധ്യാപകേതര ജീവനക്കാര്‍ക്ക് 2015 നവംബര്‍ 11 മുതല്‍ അംഗീകാരവും എ.ഐ.പി സ്കൂള്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ സേവന-വേതന ആനുകൂല്യങ്ങളും നല്‍കും. * പുരാരേഖ വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മൂന്നുപേരെ പത്തുവര്‍ഷം തികയുന്നമുറക്ക് മാനുസ്ക്രിപ്റ്റ് ട്രാന്‍സ്ലേറ്റർ തസ്തികയില്‍ നിയമിക്കും. *വിദേശമദ്യം, കള്ള് എന്നിവയുമായി ബന്ധപ്പെട്ട് 2018-19 സാമ്പത്തികവര്‍ഷം നടപ്പാക്കിയ അബ്കാരി നയം 2019-20 സാമ്പത്തികവര്‍ഷവും തുടരും. * തമിഴ്നാട്ടില്‍ ഗജ ചുഴലിക്കാറ്റില്‍ നാശം വിതച്ച സ്ഥലങ്ങളിലേക്ക് ദുരിതാശ്വാസസാധനങ്ങള്‍ അയച്ചതിന് ചെലവായ 18.86 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനുവദിക്കും. *കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയില്‍ (കിയാല്‍) സര്‍ക്കാറിന് 35 ശതമാനം ഓഹരി നിലനിര്‍ത്തുന്നതിന് 175 കോടി രൂപ ഓഹരി വിഹിതമായി നല്‍കും. * സംസ്ഥാന ഇലക്ട്രിക് വാഹനനയത്തിെൻറ അന്തിമരേഖ മന്ത്രിസഭ അംഗീകരിച്ചു. * 2017ല്‍ സൃഷ്ടിച്ച 400 പൊലീസ് കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) തസ്തികയില്‍നിന്ന് 57 തസ്തികകള്‍ മാറ്റി 38 എണ്ണം ഹെഡ്കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) തസ്തികയായും 19 എണ്ണം എ.എസ്.ഐ (ഡ്രൈവര്‍) തസ്തികയായും അപ്ഗ്രേഡ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.