പൂജാരിയുടെ വീട്ടിൽ മോഷണം സ്വർണവും പണവും കവർന്നു

നേമം: ക്ഷേത്ര പൂജാരിയുടെ വീട്ടിൽനിന്ന് സ്വർണവും പണവും കവർന്നതായി പരാതി. കരമന കാലടി തളിയൽ സ്വദേശി രാജൻ പോറ്റി യാണ് (55) ഇതുസംബസിച്ച് കരമന പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം അർധരാത്രിയോടെയായിരുന്നു സംഭവം. വീട്ടിൽനിന്ന് 50 പവനോളം സ്വർണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടതായാണ് പരാതി. മോഷണം നടക്കുമ്പോൾ വീട്ടിൽ ആളുണ്ടായിരുന്നില്ല. വണ്ടിത്തടം ശിവക്ഷേത്രത്തിൽ മകളുടെ നൃത്തപരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു രാജൻ പോറ്റിയും കുടുംബവും. അലമാരയിലാണ് സ്വർണവും പണവും സൂക്ഷിച്ചിരുന്നത്. അതേസമയം, വീടി​െൻറ വാതിലുകളൊന്നും കുത്തിപ്പൊളിച്ചിട്ടില്ല. നൃത്തപരിപാടിക്ക് പോകുമ്പോൾ വീട്ടുജോലിക്കാരി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവർ വൈകീട്ട് വീട് പൂട്ടി പോകുകയും ചെയ്തിരുന്നു. ഇവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. െപാലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കരമന പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.