തിരുവനന്തപുരം: േകരള സാഹിത്യ അക്കാദമിയുടെ പരമോന്നത സാഹിത്യബഹുമതിയായ വിശിഷ്ടാംഗത്വം (ഫെലോഷിപ്) ചരിത്രകാരൻ ഡോ. കെ.എൻ. പണിക്കർക്ക് നൽകും. ജവഹർ നഗറിലെ നികുഞ്ജം അപ്പാർട്ട്മെൻറിൽ വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് നടക്കുന്ന ചടങ്ങിൽ മന്ത്രി എ.കെ. ബാലൻ സമ്മാനിക്കും. സാഹിത്യ അക്കാദമി െവെസ് പ്രസിഡൻറ് േഡാ. ഖദീജ മുംതാസ് അധ്യക്ഷതവഹിക്കും. പാസിങ് ഒൗട്ട് പരേഡ് തിരുവനന്തപുരം: വട്ടിയൂർക്കാവ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ, കാച്ചാണി ഗവ. ഹൈസ്കൂൾ എന്നിവയുടെ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പ്രോജക്ട് യൂനിറ്റിലെ സീനിയർ കാഡറ്റുകളുടെ പാസിങ് ഒൗട്ട് പരേഡിൽ ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി മനോജ് എബ്രഹാം സല്യൂട്ട് സ്വീകരിച്ചു. വാർഡ് കൗൺസിലർ ഹരിശങ്കർ, ബാലൻ, കൺട്രോൾ റൂം അസി. കമീഷണറും എസ്.പി.സി ജില്ല നോഡൽ ഒാഫിസറുമായ ശിവസുധൻപിള്ള, കേൻറാൺമെൻറ് അസി. കമീഷണർ ദിനരാജ്, ക്രൈംബ്രാഞ്ച് സി.െഎ സുരേഷ്കുമാർ, വട്ടിയൂർക്കാവ് എസ്.െഎ മുരളീകൃഷ്ണൻ, പി.ടി.എ പ്രസിഡൻറ് എസ്. ബിനു, പ്രിൻസിപ്പൽ മീനാകുമാരി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.