നാട്ടു വൈദ്യ മുത്തശ്ശിയെ കാണാൻ മോഡൽ സ്‌കൂൾ വിദ്യാർഥികൾ എത്തി

തിരുവനന്തപുരം: നാട്ടു വൈദ്യരത്നം കെ. ലക്ഷ്മിക്കുട്ടിയെ കാണാനും നാട്ടു വൈദ്യത്തി​െൻറയും കാടി​െൻറ നന്മയുടെയും വിശേഷങ്ങൾ നേരിട്ടറിയാനും വിദ്യാർഥികൾ എത്തി. തൈക്കാട് ഗവ.മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ 50 വിദ്യാർഥികളും അധ്യാപകരും കല്ലാർ സെറ്റിൽമ​െൻറിലുള്ള അവരുടെ വസതിയിലായിരുന്നു എത്തിയത്. വിവിധ വിഷയങ്ങളിൽ ലക്ഷ്മിക്കുട്ടിയമ്മ കുട്ടികളുമായി സംവദിച്ചു. വിവിധ മരുന്നുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അവ വിശദീകരിക്കുകയും ചെയ്തു. വനം-വന്യജീവി വകുപ്പി​െൻറ സഹകരണത്തോടെ തൈക്കാട് ഗവ.മോഡൽ സ്‌കൂൾ സംഘടിപ്പിച്ച പ്രകൃതി പഠനയാത്രയുടെ ഭാഗമായാണ് കുട്ടികളുടെ സന്ദർശനം. യാത്രാ കൺവീനർ വി. സജീവ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ബിനുകുമാർ, അധ്യാപകരായ ഗീതാ ദേവി, ദേവകി ദേവി, ഗാനകുമാരി, ജെ.എം. റഹീം, എ. പ്രേമജ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.