* മുസ്ലിം കലണ്ടർ ഏകീകരിക്കാൻ ചർച്ച നടത്തും തിരുവനന്തപുരം: അടുത്ത സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അഞ്ചുമുത ല്‍ എട്ടുവരെ കാസര്‍കോട്ട് നടത്താൻ ക്യു.െഎ.പി യോഗം തീരുമാനിച്ചു. ആറു ദിവസമായിരുന്ന സ്‌കൂള്‍ കലോത്സവം പ്രളയത്തിെൻറ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മൂന്നു ദിവസമാക്കി ചുരുക്കിയിരുന്നു. അടുത്ത വര്‍ഷമത് നാലു ദിവസങ്ങളിലായി നിജപ്പെടുത്തിയിട്ടുണ്ട്. ജൂൺ മൂന്നിനായിരിക്കും അടുത്ത അധ്യയന വർഷം സ്കൂളുകൾ തുറക്കുക. മുസ്ലിം കലണ്ടര്‍ പ്രകാരമുള്ള സ്‌കൂളുകള്‍ മധ്യവേനലവധിക്കു ശേഷം ജൂണ്‍ ആറിന് തുറക്കുകയും 2020ലെ മധ്യവേനലവധിക്കു ശേഷം ഏപ്രില്‍ രണ്ടിന് അടയ്ക്കുകയും ചെയ്യും. സ്കൂളുകളിൽ ആറാം പ്രവൃത്തി ദിന കണക്കെടുപ്പ് ജൂൺ 10നായിരിക്കും. ഒാണാവധിക്കായി സ്കൂളുകൾ സെപ്റ്റംബർ ആറിന് അടയ്ക്കുകയും 16ന് തുറക്കുകയും ചെയ്യും. ക്രിസ്മസിന് ഡിസംബർ 20ന് അടച്ച് ഡിസംബർ 30ന് തുറക്കും. മുസ്ലിം കലണ്ടറിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ ജനറൽ കലണ്ടറിലേക്ക് മാറ്റുന്നതിനായി ചർച്ചകൾ നടത്തും. നിലവിൽ 63 സ്കൂളുകൾ മാത്രമേ മുസ്ലിം കലണ്ടറിൽ പ്രവർത്തിക്കുന്നുള്ളൂ. അടുത്ത അധ്യയന വർഷം 203 പ്രവൃത്തിദിവസങ്ങൾക്കായി ആഗസ്റ്റ് 17, 24, 31, ഒക്ടോബര്‍ അഞ്ച്, ജനുവരി നാല്, ഫെബ്രുവരി 22 എന്നീ ശനിയാഴ്ചകള്‍ പ്രവൃത്തിദിനങ്ങളാക്കും. ഹയര്‍ സെക്കൻഡറിക്കും ഇതു ബാധകമാണ്. വി.എച്ച്.എസ്.ഇക്ക് 226 ദിവസമാണ് പ്രവൃത്തിദിനം. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിെൻറ ഭാഗമായി പഠനോത്സവം മുതല്‍ പ്രവേശനോത്സവം വരെ എന്ന പേരില്‍ ഏപ്രില്‍ മുതല്‍ അധ്യാപകർ ഗൃഹസന്ദര്‍ശനം നടത്തി പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ എത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ശാസ്ത്രോത്സവം നവംബർ ഒന്നു മുതൽ മൂന്നു വരെ നടത്തും. സ്പെഷൽ സ്കൂൾ കലോത്സവം, കായികമേള എന്നിവ ഒക്ടോബർ 18 മുതൽ 20 വരെ നടക്കും. സ്കൂൾതല കലോത്സവം ഒക്ടോബർ 19 മുതൽ 26 വരെ നടത്തും. കലോത്സവങ്ങൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായിരിക്കണം. ജില്ലതല കലോത്സവം നവംബറിൽ നടത്തണം. ടി.ടി.െഎ, പി.പി.ടി.ടി.െഎ കലോത്സവം സെപ്റ്റംബർ നാലിന് നടത്തും. ജില്ലകളിൽ കലോത്സവങ്ങൾ രണ്ടു ദിവസത്തിൽ കൂടാൻ പാടില്ല. എൽ.എസ്.എസ് പരീക്ഷ 2020 ജനുവരി 20ന് നടത്തും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു, കൈറ്റ് എക്സി. ഡയറക്ടർ അൻവർ സാദത്ത്, അധ്യാപക സംഘടനാ പ്രതിനിധികളായ കെ.സി. ഹരികൃഷ്ണന്‍, എന്‍. ശ്രീകുമാര്‍, എ.കെ. സൈനുദ്ദീന്‍, വി.കെ. അജിത്ത് കുമാര്‍, എം. തമീമുദ്ദീന്‍, ജയിംസ് കുര്യന്‍, വിജയന്‍ ടി.വി, അനൂപ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.