നന്തൻകോട് വാർഡ്; വിവിധ പദ്ധതികളുടെ ഉദ്ഘാടനം

തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിൽ നന്തൻകോട് വാർഡിൽ പൂർത്തിയാക്കിയ മിനി മാർക്കറ്റ്, വാർഡ് കമ്മിറ്റി ഓഫി സ്, സീനിയർ സിറ്റിസൺ കേന്ദ്രം, മീറ്റിങ് ഹാൾ എന്നിവയുടെ ഉദ്ഘാടനം മേയർ വി.കെ. പ്രശാന്ത് നിർവഹിച്ചു. ഡെപ്യൂട്ടി മേയർ രാഖിരവികുമാർ അധ്യക്ഷതവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി. ബാബു, ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ, മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. പുഷ്പലത, വിദ്യഭ്യാസ കലാ-കായികകാര്യ സ്റ്റാൻഡിങ് ചെയർമാൻ സി. സുദർശനൻ, നന്തൻകോട് ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മിനു, നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ എന്നിവർ സംസാരിച്ചു. അസിസ്റ്റൻറ് എൻജിനീയർ ശശിധരൻ നായർ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.